'ജോസഫ്' കണ്ട് അദ്ദേഹം ജോജുവിനെ കുറിച്ച് അന്വേഷിച്ചു, ജന്മദിനത്തില്‍ ഹിന്ദി റീമേക്കിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യാനിരിക്കെ വിടവാങ്ങി: എം പദ്മകുമാര്‍

അന്തരിച്ച വിഖ്യാത നടന്‍ ധര്‍മേന്ദ്രയെ അനുസ്മരിച്ച് സംവിധായകന്‍ എം. പദ്മകുമാര്‍. ധര്‍മേന്ദ്രയും കുടുംബവും ‘ജോസഫ്’ എന്ന ചിത്രം കണ്ട അനുഭവമാണ് സംവിധായകന്‍ പങ്കുവച്ചത്. നായകനായ ജോജുവിനെ കുറിച്ച് അദ്ദേഹം അന്വേഷിച്ച്. ധര്‍മേന്ദ്രയുടെ മകനായ സണ്ണി ഡിയോളിനെ വച്ച് ഒരുക്കിയ ജോസഫിന്റെ റീമേക്ക് കാണാതെയാണ് അദ്ദേഹം വിട പറഞ്ഞത് എന്നാണ് പദ്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

എം. പദ്മകുമാറിന്റെ കുറിപ്പ്:

ധര്‍മ്മേന്ദ്ര വിടവാങ്ങി..

ഇന്ത്യന്‍ സിനിമ കണ്ട വലിയ ഹീമാന്‍ – പ്രണയരംഗങ്ങളുടെ തീവ്രതയും അസാമാന്യമായ ആക്ഷന്‍ പ്രകടനങ്ങളും കൊണ്ട് ഒരു തലമുറയെ കീഴടക്കിയ സൂപ്പര്‍ഹീറോ ധര്‍മ്മേന്ദ്ര. ധരംജി എന്നും വിളിക്കപ്പെട്ട അദ്ദേഹവുമായി എന്റെ കണ്ടുമുട്ടല്‍ അതീവ വികാരാധീനമായിരുന്നു.

2022-ല്‍ ‘ജോസഫ്’ എന്ന ഞാന്‍ സംവിധാനം ചെയ്ത സിനിമയുടെ ഹിന്ദി റീമേക്ക് ചര്‍ച്ചക്കായി ഹിന്ദി നായകന്‍ സണ്ണി ഡിയോളിനെ കാണാന്‍ മണാലിയിലെ വീട്ടില്‍ പോയപ്പോഴായിരുന്നു ധരംജിയെ ആദ്യം കാണുന്നത്. അനുമാനിച്ചതിനേക്കാള്‍ ഹൃദ്യമായി ആണ് ധരംജി എന്നെ സ്വീകരിച്ചത്. മലയാള സിനിമ, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവയും അദ്ദേഹത്തിന്റെ സംസാരവിഷയങ്ങളായിരുന്നു.

ഞങ്ങള്‍ സണ്ണിയുമായി സംസാരിക്കുമ്പോള്‍ ധരംജിയും കുടുംബവും അവരുടെ ഹോം തിയേറ്ററില്‍ ‘ജോസഫ്’ കണ്ടു. ചര്‍ച്ചകള്‍ കഴിഞ്ഞ് സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ ധരംജി ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. മറ്റുള്ളവരോടെല്ലാം ഇരിക്കാനാണ് പറഞ്ഞത്, പക്ഷെ ഞാന്‍ അടുത്തെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്നു. എന്റെ മുന്നില്‍ മഹാനടന്‍ ഒരല്പനേരം നിന്നു നോക്കി. ആ കണ്ണുകളില്‍ സ്‌നേഹവും വാത്സല്യവും നിറഞ്ഞു. പിന്നെ എന്നെ ചേര്‍ത്തുപിടിച്ച് ‘well done betta… well done…’ എന്നു പറഞ്ഞു. അതിനു ശേഷമുള്ളത് വികാരത്തില്‍ എനിക്കു കേള്‍ക്കാനായില്ല. അവസാനം ‘ജോസഫായി’ അഭിനയിച്ചത് ആരാണെന്ന് ചോദിച്ചു. ജോജുവിനെ കുറിച്ച് ഞാന്‍ പറഞ്ഞു. ആ വാക്കുകളും ആ ആലിംഗനവും എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്.

തുടര്‍ന്ന് രണ്ടുതവണ കൂടി മണാലിയില്‍ പോയപ്പോള്‍ ധരംജിയെ കണ്ടു. അന്നത്തെ അതേ സ്‌നേഹവും എനിക്കു ലഭിച്ചു.

ഒരു കുസൃതി നിറഞ്ഞ ഓര്‍മ്മ – സിനിമയുടെ casting ചര്‍ച്ചയില്‍ നായികയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഒടുവില്‍ ധരംജിയോടു ചോദിച്ചു: ആരാണ് അനുയോജ്യമെന്ന്? ഒട്ടും lag ഇല്ലാതെ മറുപടി: ”നായികമാരുടെ കാര്യം മാത്രം എന്നോടു ചോദിക്കരുത്, എല്ലാ നായികമാരേയും എനിക്കിഷ്ടമാണ്! ഒരുപോലെ!” അന്ന് മുഴങ്ങിയ കൂട്ടച്ചിരി ഇന്നും കാതുകളില്‍.

‘ജോസഫ്’യുടെ ഹിന്ദി റീമേക്ക് പൂര്‍ത്തിയായി. ഡിസംബര്‍ ആദ്യം ധരംജിയുടെ ജന്മദിനത്തിന് TITLE അനൗണ്‍സ് ചെയ്യാനിരിക്കെ, അദ്ദേഹം വിടവാങ്ങി. സണ്ണി ഡിയോള്‍ ആ കഥാപാത്രത്തെ എത്ര ഉജ്ജ്വലമായി അവതരിപ്പിച്ചു എന്നത് കാണാന്‍ കഴിയാതെ. എങ്കിലും എവിടെയോ നിന്ന് ഞങ്ങളെ അനുഗ്രഹിക്കുമെന്നുറപ്പ്. എന്നെ ചേര്‍ത്തുപിടിച്ചതുപോലെ ഈ സിനിമയേയും തന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കും. എനിക്കുറപ്പുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ