ലിയോ സിനിമയിൽ ലോകേഷ് കനകരാജ് തന്നെ ശരിക്കും ഉപയോഗിച്ചില്ലെന്ന് പരാതി പറഞ്ഞ് കഴിഞ്ഞ ദിവസം നടൻ സഞ്ജയ് ദത്ത് രംഗത്തെത്തിയിരുന്നു. വിജയ് ചിത്രത്തിൽ ആന്റണി ദാസ് എന്ന നെഗറ്റീവ് ഷേഡുളള കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിച്ചത്. ചിത്രത്തിൽ തന്നെ നല്ല പോലെ ഉപയോഗിക്കാത്തതിൽ ലോകേഷിനോട് തനിക്ക് ദേഷ്യമുണ്ടെന്നാണ് പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ നടൻ തുറന്നുപറഞ്ഞത്.
ഇതിന് മറുപടിയുമായി ലോകേഷ് കനകരാജ് എത്തിയിരുന്നു. സഞ്ജയ് ദത്ത് അത് തമാശയ്ക്ക് പറഞ്ഞതാണെന്നും ആ പ്രസ് മീറ്റ് കഴിഞ്ഞയുടൻ അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും ലോകേഷ് പറഞ്ഞു. ‘താൻ അങ്ങനെ പറഞ്ഞത് തമാശയായിട്ടാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ ഒരു ഭാഗം മാത്രം കട്ട് ചെയ്തു പ്രചരിപ്പിക്കുകയാണ്.
മോശമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും സഞ്ജയ് ദത്ത് പറഞ്ഞതായി ലോകേഷ് വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ഫിലിം മേക്കർ ഒന്നുമല്ല താനെന്ന് ലോകേഷ് പറയുന്നു. തെറ്റുകൾ എന്റെ സിനിമയിലും ഉണ്ടായിട്ടുണ്ട്. ഭാവിയിൽ അദ്ദേഹത്തിന് ഒരു ഗംഭീര റോൾ നൽകി ഞാൻ തിരിച്ചുകൊണ്ടുവരും’, ലോകേഷ് പറഞ്ഞു.