സിസ്റ്റം ഹാംഗ് ആയി കിടക്കുവാ, അതൊന്ന് റെഡി ആയിട്ടു വേണം ഒരു അപ്‌ഡേറ്റ് തരാനായിട്ട്; 'ഗോള്‍ഡ്' അപ്‌ഡേറ്റുമായി ലിസ്റ്റിന്‍

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന സിനിമ ഓണം റിലീസ് ആയി തിയേറ്ററുകളില്‍ എത്താന്‍ ഇരുന്നതായിരുന്നെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ് ഇപ്പോഴും.

ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പൊട്ടിച്ചിരിപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍. ഗോള്‍ഡ് റിലീസ് സംബന്ധിച്ച എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടോ എന്ന ചോദ്യത്തോടാണ് ലിസ്റ്റിന്‍ പ്രതികരിച്ചത്.

”ആ സിസ്റ്റം ഹാങ് ആയിട്ട് കിടക്കുവാ. അതൊന്ന് റെഡി ആയിട്ടുവേണം ഞങ്ങള്‍ക്ക് അതിന്റെ ഒരു അപ്‌ഡേറ്റ് തരാനായിട്ട്. സീരിയസ് ആയിട്ട് പറഞ്ഞതാ” എന്നാണ് ലിസ്റ്റിന്‍ നര്‍മ്മത്തോടെ പറയുന്നത്. സിനിമയുടെ റിലീസ് നീട്ടിയതിന് പിന്നാലെ ചിത്രത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ചിത്രത്തിന്റെ ഫയല്‍ ഡിലീറ്റ് ആയിപ്പോയി എന്നതായിരുന്നു അതില്‍ ഒന്ന്. ഗോള്‍ഡിന്റെ ഫൂട്ടേജ് ഡിലീറ്റ് ആയിപ്പോയോ എന്ന ചോദ്യത്തിനും ഉരുളയ്ക്ക് ഉപ്പേരി എന്ന മട്ടിലായിരുന്നു ലിസ്റ്റിന്റെ മറുപടി. ”അത് വേറൊരു സിസ്റ്റത്തില്‍ കിടപ്പുണ്ടായിരുന്നു. അതുകൊണ്ട് കുഴപ്പമില്ല” എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.

Latest Stories

സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; മനു സ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് മുഖ്യമന്ത്രി

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാഴ്ചപ്പാടുകള്‍, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും; സൂംബ ഡാന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍ ബിന്ദു

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക