'ഈ താടിക്കാരന്‍ ചില്ലറക്കാരനല്ല' ഒന്നല്ല മൂന്നുവട്ടം തെളിയിച്ചുകഴിഞ്ഞു; ജസ്റ്റിന്‍ വര്‍ഗീസിനെ കുറിച്ച് ലാല്‍ ജോസ്

ഗള്‍ഫ് പശ്ചാത്തലമാക്കി സിനിമയൊരുക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മ്യാവു എന്ന പേരിലാണ് ചിത്രം ഒരുക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസിനെ കുറിച്ച് എഴുതിയിരിക്കുകയാണ് ലാല്‍ ജോസ്.

ഈ താടിക്കരന്‍ ചില്ലറക്കാരനല്ലെന്ന് ഇതിനോടകം തെളയിച്ച് കഴിഞ്ഞതാണെന്ന് ലാല്‍ ജോസ് കുറിച്ചു. ബിജി പാലിന്റെ കൂടെയുണ്ടായിരുന്ന കാലം തൊട്ടെ ജസ്റ്റിന്‍ തന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും ആദ്യമായാണ് തന്റെ ചിത്രത്തിന് വേണ്ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് ‘ഈ താടിക്കാരന്‍ ചില്ലറകാരന്‍ അല്ലെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്. ഒന്നല്ല മൂന്ന് വട്ടം. ഞണ്ടുകളുടെ നാട്ടില്‍, തണ്ണീര്‍ മത്തന്‍, ജോജി മൂന്ന് പടത്തിന്റേയും മ്യൂസിക് ഡയറക്ടര്‍ ജസ്റ്റിന്‍ വര്‍ഗീസ്. ജസ്റ്റിന്റെ നാലാമത്തെ പടം നമ്മുടെ മ്യാവു.

ബിജിബാലിന്റെ കൂടെയുണ്ടായിരുന്നകാലം തൊട്ടെ ജസ്റ്റിന്‍ എന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും നേരിട്ട് ഒരു ഇടപെടല്‍ ഇപ്പോഴാണ്. വീഡിയോയില്‍ കൂടെയുളളത് ഹൈദരാബാദുകാരന്‍ സുബാനി. സുബാനിക്ക് വഴങ്ങാത്ത തന്ത്രിവാദ്യങ്ങളില്ല. ബാഹുബലിയിലും മറ്റും ശബ്ദവിസ്മയം തീര്‍ത്ത സുബാനി മീട്ടുന്ന അപൂര്‍വ്വ ഈണങ്ങള്‍ ജസ്റ്റിന്‍ മ്യാവുവിലേക്ക് ഇണക്കിചേര്‍ക്കുന്നതിന്റെ ഒരു ചെറുക്ലിപ്പ് ഇതാ.’

‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലാല്‍ ജോസ് ഗള്‍ഫ് പശ്ചാത്തലമാക്കി പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം മൂന്നു കുട്ടികളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക