കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അസഹിഷ്ണുത, നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു; ചിത്രയ്ക്ക് പിന്തുണയുമായി ഖുശ്ബു

ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ലജ്ജാവഹമെന്ന് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ചിത്രയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം എന്നായിരുന്നു ചിത്ര പറഞ്ഞത്. ഇതോടെയാണ് ചിത്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്.

കെ.എസ്.ചിത്രയ്ക്ക് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഖുശ്ബുവിന്റെ പ്രതികരണം. ചിത്രയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

”കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കീഴില്‍ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവര്‍ക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല. അവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. പൂര്‍ണമായും ഐക്യദാര്‍ഢ്യത്തില്‍ ചിത്ര ചേച്ചിക്കൊപ്പം നിലകൊള്ളുന്നു” എന്നാണ് ഖുശ്ബു കുറിച്ചത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം