'പ്രിയ, എന്നെ ഒന്ന് ശ്രദ്ധിച്ചോ, അല്ലെങ്കിൽ ചിലപ്പോ ഞാന്‍ വഴിതെറ്റിപ്പോകാന്‍ സാദ്ധ്യതയുണ്ട്'; കുഞ്ചാക്കോ ബോബന്‍

സിനിമയിലെത്തിയ കാലത്ത് നിരവധി പെണ്‍കുട്ടികളുടേയും ആരാധനാ പാത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍. നിരവധി അഭിമുഖങ്ങളില്‍ അന്ന് തനിക്ക് ലഭിച്ച പ്രണയ ലേഖനങ്ങളെ കുറിച്ചൊക്കെ നടൻ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം  രാമന്റെ ഏദന്‍തോട്ടം റിലീസ് ആയതിന് ശേഷം തനിക്ക് ലഭിച്ച പ്രണയലേഖനത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ന്നാ താന്‍ കേസ് കൊട് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം നീണ്ട നാളുകൾക്ക് ശേഷം തനിക്ക് ലഭിച്ച കത്തിനെക്കുറിച്ച് പറഞ്ഞത്. ചോക്ലെെറ്റ് ഇമേജ് കുറെയൊക്കെ മാറ്റി മുന്നോട്ട് പോകാന്‍ തനിക്ക് സാധിച്ചിട്ടുണ്ടന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

പക്ഷേ അന്നത്തെ ഒരു ഫയര്‍ ഇപ്പോഴും ഉണ്ടെന്നാണ് താന്‍ മനസിലാക്കുന്നത്. രാമന്റെ ഏദന്‍ തോട്ടം എന്ന സിനിമ റിലീസ് ചെയ്ത സമയത്താണ് കുറേ നാളുകള്‍ക്ക് ശേഷം എനിക്ക് പ്രണയത്തില്‍ പൊതിഞ്ഞ കുറേ മെസ്സേജുകളും കാര്യങ്ങളുമൊക്കെ കിട്ടിയത്. അപ്പോള്‍ താന്‍ പ്രിയയോട് പറഞ്ഞു പ്രിയ, ഒന്ന് എന്നെ ശ്രദ്ധിച്ചോ അല്ലെങ്കിൽ താന്‍ ചിലപ്പോ വഴിതെറ്റിപ്പോകാനുള്ള സാദ്ധ്യതയുണ്ടെന്ന്.

അതിനേക്കാളൊക്കെ ഉപരി മുന്‍പ് തന്നെ താത്പര്യമില്ലാതിരുന്നവര്‍ക്ക് പോലും എന്റെ ആ സിനിമകളൊക്കെ ഇഷ്ടമായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഈ 25ാം വര്‍ഷത്തില്‍ സന്തോഷമുണ്ട്. ഇനിയുമൊരു 25 വര്‍ഷം മുന്നോട്ടുപോകാനുള്ള പ്രചോദനമാണ് അത്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തമാക്കിയ അനിയത്തിപ്രാവിലെ ബൈക്കിനെ കുറിച്ചും കുഞ്ചാക്കോ ബോബൻ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ബൈക്കിന് കുറേ ഫാന്‍സ്. കുറച്ചുപേരൊക്കെ കാണാന്‍ വന്നിരുന്നു. തന്റെ കൂടെയും ബൈക്കിന്റെ കൂടെയും ഫോട്ടോയെടുക്കണമെന്നും കറങ്ങണമെന്നും ആഗ്രഹമുള്ളവരുണ്ട്. അതിനുള്ള അവസരം ഉണ്ടാക്കാനായി ശരിക്കും ആഗ്രഹമുണ്ടെന്നും, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി