പടം കാണുന്നതിനിടെ അമ്മ തട്ടി വിളിച്ച് ചോദിച്ചു, 'എടാ അത് നീയായിരുന്നോ?' എന്ന്: കുഞ്ചാക്കോ ബോബന്‍ പറയുന്നു

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ നായാട്ട് ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തിയേറ്ററുകളില്‍ തരംഗമായ ചിത്രം ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

സിനിമ കണ്ട് തന്റെ അമ്മ മോളി പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ മനസു തുറന്നത്. നായാട്ട് തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തതിനാല്‍ ഒ.ടി.ടിയില്‍ വന്നപ്പോള്‍ അമ്മയ്‌ക്കൊപ്പം ഇരുന്നാണ് കണ്ടത്. സിനിമ തുടങ്ങി തന്റ ഇന്‍ട്രൊഡക്ഷന്‍ കഴിഞ്ഞിട്ടും അമ്മ ഒന്നും പറഞ്ഞില്ല എന്ന് കുഞ്ചാക്കോ പറയുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ തട്ടിവിളിച്ചിട്ട് “എടാ അത് നീയായിരുന്നോ?” എന്ന് ചോദിച്ചു. നായാട്ടില്‍ “ചാക്കോച്ചനെ കാണാനില്ല” എന്ന് പലരും വിളിച്ചു പറഞ്ഞിരുന്നു. എങ്കിലും അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ നായാട്ടില്‍ അവതരിപ്പിച്ചത്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പോയി നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് ഓരോ കാര്യങ്ങളും പോലീസുകാരുടെ മാനറിസങ്ങള്‍ പഠിച്ചത് എന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ