വൈരാഗ്യത്തോടെയാണ് പൊലീസ് സംസാരിച്ചത്, പരാതിക്കാര്‍ക്ക് പിന്നില്‍ ആരുടെയോ കുബുദ്ധി, മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് വിശ്വാസം: കൃഷ്ണകുമാര്‍

തട്ടിക്കൊണ്ട് പോയി പണം അപഹരിച്ചെന്ന പരാതിയില്‍ പ്രതികരിച്ച് നടന്‍ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും. കേസിന് പിന്നില്‍ ആരുടെയോ കുബുദ്ധിയാണ്. തങ്ങള്‍ പരാതി നല്‍കാന്‍ പോയപ്പോഴും ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസും സിഐയും സ്വീകരിച്ചത്. അന്ന് വൈരാഗ്യ ബുദ്ധിയോടെയാണ് അവര്‍ സംസാരിച്ചത്. പരാതിക്കാരുടെ കൈവശം തങ്ങള്‍ക്കെതിരേ തെളിവുകളൊന്നുമില്ല. എന്നാല്‍, അവര്‍ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി പണം തട്ടുന്നതിന്റെ അടക്കം തെളിവുകള്‍ കൈവശമുണ്ട് എന്നാണ് കൃഷ്ണകുമാറും മകളും മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ വാക്കുകള്‍:

പരാതിക്കാരായ യുവതികള്‍, മകളുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി പണം തട്ടുന്നതിന്റെ വീഡിയോ കൈയിലുണ്ട്. കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോയും കൈവശമുണ്ട്. കൊടുക്കാന്‍ കഴിയുന്ന മുഴുവന്‍ തെളിവുകളും പൊലീസില്‍ കൊടുത്തു. പൊലീസ് ബാക്കിയുള്ളത് ശേഖരിച്ചു. പരാതിക്കാരുടെ ഭാഗത്ത് നിന്ന് ഒരു തെളിവും അവിടെ കൊടുത്തതായി കാണുന്നില്ല. പരാതിയില്‍ ആരോപിക്കുന്നത് പോലെ തട്ടിക്കൊണ്ട് പോകുന്നതിന്റെയോ കെട്ടിയിട്ട് മര്‍ദിച്ചതിന്റെയോ ഒരു ചീത്ത വാക്ക് പറയുന്നതിന്റെയോ പോലും തെളിവ് അവരുടെ കൈയിലില്ല.

ഇത് കൗണ്ടര്‍ കേസാണ്. സാധാരണ കൗണ്ടര്‍ കേസുകളെ ഗൗരവത്തില്‍ എടുക്കാറില്ല. പൊലീസ് സേന 99 ശതമാനവും നല്ലവരാണ്. ഇതില്‍ ചില പുഴക്കുത്തുകളുണ്ടാവും. ഏതോ ഒരാളുടെ കുബുദ്ധി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരാതിക്കാരുടെ പുറകില്‍ ആരോ ഉണ്ട്. ആ കുട്ടികള്‍ ഇതിനുള്ള കപ്പാസിറ്റിയുള്ളവരല്ല. ദിയയുടെ കല്യാണം മുതലുള്ള എല്ലാ ചടങ്ങിലും കൂടെ നിന്നവരാണ് അവര്‍. ഞാന്‍ പലപ്പോഴും ഇങ്ങനെയല്ല പോകേണ്ടത് എന്ന് ഉപദേശിച്ചപ്പോള്‍, അനിയത്തിമാരെ പോലെയാണ്, എന്റെ പിള്ളേരാണ് എന്നായിരുന്നു ദിയ പറഞ്ഞത്. ഒരിക്കല്‍ പോലും അവരെ സംശയിച്ചിരുന്നില്ല.

പരാതിയെ ഗൗരവത്തില്‍ കണ്ടതുകൊണ്ടാണ് ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് പരാതി നല്‍കിയത്. അവധി ദിവസങ്ങള്‍ നോക്കി കരുതിക്കൂട്ടിയാണ് ജാമ്യമില്ലാ വാറന്റ് പുറത്തിറക്കിയത്. പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസും സിഐയും സ്വീകരിച്ചത്. അന്ന് വൈരാഗ്യ ബുദ്ധിയോടെയാണ് സംസാരിച്ചത്. പരാതി സ്വീകരിക്കാന്‍ മണിക്കൂറുകള്‍ എടുത്തു. കേസ് എടുത്തതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്.

ജീവിതത്തില്‍ ആദ്യമായി കാണുന്നയാള്‍ക്ക് നമ്മളോട് വൈരാഗ്യം തോന്നണമെന്നില്ല. രാഷ്ട്രീയപരമായോ വേറെന്തെങ്കിലും ബുദ്ധിമുട്ട് നമ്മളോട് സിഐയ്ക്കുണ്ടോ എന്ന് അറിയില്ല. കോടതിയേലേക്കെ നമുക്ക് പോകാന്‍ കഴിയൂ. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ വിശ്വാസവും മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെയാണ്. ന്യായമായ നടപടി അവിടെ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. അവധി കഴിഞ്ഞുള്ള ആദ്യദിവസം തന്നെ കോടതിയെ സമീപിക്കും.

Latest Stories

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍

ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍

IND VS ENG: ആ താരം പുറത്തായതോടെ കളി തോൽക്കും എന്ന് എനിക്ക് ഉറപ്പായി: അജിൻക്യ രഹാനെ

സ്ത്രീധനം കൊടുക്കുന്നത് കുറ്റമല്ലാതാക്കും, നിർണായക നിയമ ഭേദഗതിക്കൊരുങ്ങി കേരളം സർക്കാർ; വാങ്ങുന്നത് മാത്രം കുറ്റം

IND VS ENG: 'ജഡേജ കാണിച്ചത് ശുദ്ധ മണ്ടത്തരം, ആ ഒരു കാര്യം ചെയ്തിരുന്നെങ്കിൽ വിജയിച്ചേനെ'; വിമർശനവുമായി മുൻ ഇന്ത്യൻ ഇതിഹാസം

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായി കരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ