ദിയയുടെ ബിസിനസ് തകര്‍ക്കാര്‍ ശ്രമം, ചില യൂട്യൂബര്‍മാര്‍ കരിവാരി തേക്കുന്നു: കൃഷ്ണകുമാര്‍

തന്റെ മകള്‍ ദിയയുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് നടന്‍ കൃഷ്ണകുമാര്‍. പുതിയൊരു അഭിമുഖത്തിലാണ് കൃഷ്ണകുമാര്‍ ഇതിനെ കുറിച്ച് സംസാരിച്ചത്. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ താരമായ ദിയ ഓഹ് ബൈ ഓസി എന്ന പേരില്‍ വസ്ത്രാഭരണ ബിസിനസ് ആണ് നടത്തുന്നത്. ദിയയുടെ കച്ചവടത്തെ തകര്‍ക്കാന്‍ ശ്രമം നടന്നുവെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞിരിക്കുന്നത്.

ദിയയുടെ കച്ചവടത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയ വളരെ നല്ലതാണ്, എന്നാല്‍ അത് ഡബിള്‍ എക്‌സ് വാള്‍ പോലെയാണ്, പരക്കെ മുറിക്കും. ഒരാള്‍ പുതിയൊരു ബിസിനസ് ആരംഭിക്കുന്നു. പെട്ടെന്ന് അത് ഉയരുന്നു അത് മറ്റ് അഞ്ച് പേര്‍ക്ക് ബുദ്ധിമുട്ടായി. അതില്‍ ഒരാള്‍, എല്ലാ യൂട്യൂബേഴ്‌സും മോശമാണ് എന്നല്ല.

ചില യൂട്യൂബര്‍മാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ ബിസിനസ് തകര്‍ക്കാനും നിങ്ങളെ കരിവാരിതേക്കാനും ശ്രമിക്കുന്നു, ഈ സമയത്ത് നമ്മള്‍ ഇടപെടുന്നു. അത് വരെ ഞാന്‍ ഇടപെട്ടില്ലായിരുന്നു. നമ്മള്‍ നോക്കുമ്പോള്‍ അതിക്രൂരമായ ക്രിമിനല്‍ പ്രവര്‍ത്തനമാണ് കാണുന്നത്. അവിടെ ഞാന്‍ ഇടപെട്ടു. എവിടോ പോകണം, ആരോട് സംസാരിക്കണം എന്നൊക്കെ പറഞ്ഞു കൊടുത്തു.

മക്കളെ ഞാന്‍ സംരക്ഷിക്കും. അവരുടെ കൂടെ നില്‍ക്കും. അതില്‍ ശരിയോ തെറ്റോ നോക്കില്ല. അത് എന്റെ രീതിയാണ്. എന്ന് കരുതി മറ്റയാള്‍ ന്യായം ചെയ്താല്‍ തെറ്റായി കാണില്ല എന്നാണ് കൃഷ്ണകുമാര്‍ പറയുന്നു. അതേസമയം, തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ നല്ല രീതിയിലാണ് എടുക്കുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി