ആശുപത്രി വാസം കഴിഞ്ഞു; കോട്ടയം നസീര്‍ വീണ്ടും സിനിമാത്തിരക്കുകളിലേക്ക്

നടന്‍ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ നസീറിന് ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. ആരോഗ്യനിലയില്‍ പുരോഗതി നേടി സിനിമാ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് നടന്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നസീര്‍ നന്ദി പറയുകയും ചെയ്തു.

‘ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു…എന്നെ ചികില്‍സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും… പരിചരിച്ച നഴ്സുമാര്‍ക്കും എന്റെ അസുഖ വിവരം ഫോണില്‍ വിളിച്ചു അന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് കോട്ടയം നസീര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

ഫെബ്രുവരി 27ന് ആയിരുന്നു നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചിത്രകാരനായും കോട്ടയം നസീര്‍ ശ്രദ്ധേ നേടിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘റോഷാ’ക്കില്‍ ഗൗരവ സ്വഭാവമുള്ള മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് കോട്ടയം നസീര്‍ കയ്യടി നേടിയിരുന്നു. നിരവധി ഹിറ്റ് സിനിമകളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായും കോട്ടയം നസീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് മിമിക്രി വിഭാഗത്തില്‍ ലഭിച്ചത് കോട്ടയം നസീറിന് മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ