ഇയാള്‍ എന്നെ അടിക്കാന്‍ പറ്റില്ലെന്ന് പുള്ളി പറഞ്ഞു, മോഹന്‍ലാലും മമ്മൂട്ടിയും നില്‍ക്കുന്ന രീതിയിലാണ് സംസാരിച്ചത്; സ്ഫടികം ജോര്‍ജ്ജിനെതിരെ കൊല്ലം തുളസി

നടന്‍ കൊല്ലം തുളസി സ്ഫികം ജോര്‍ജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തലക്കനം പിടിച്ച രീതിയിലുള്ള പെരുമാറ്റം സ്ഫടികം ജോര്‍ജിന്റെ ഭാഗത്ത് നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കൊല്ലം തുളസി പറയുന്നത്.

മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊല്ലം തുളസി വെളിപ്പെടുത്തല്‍ നടത്തിയത്. ഞാന്‍ നായകനായി മോഹിതം എന്നൊരു സിനിമ ചെയ്തിരുന്നു. സിനിമയില്‍ വില്ലന്‍ സ്ഫടികം ജോര്‍ജാണ്. ആ സിനിമയില്‍ നായകനായ ഞാന്‍ സ്ഫടികം ജോര്‍ജിനെ അടിക്കുന്നൊരു സീനുണ്ട്. പക്ഷെ അതിന് അദ്ദേഹം സമ്മതിച്ചില്ല.

കൊല്ലം തുളസി എന്നെ അടിക്കാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ അവിടുന്ന് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു കൊല്ലം തുളസിയുടെ കഥാപാത്രമല്ലെ അടിക്കുന്നത് സമ്മതിച്ചുകൂടെയെന്ന്.

പക്ഷെ എന്നിട്ടും അദ്ദേഹം സമ്മതിച്ചില്ല. മോഹന്‍ലാല്‍, മമ്മൂട്ടി നില്‍ക്കുന്ന രീതിയില്‍ നിന്നാണ് അന്ന് സ്ഫടികം ജോര്‍ജ് എന്നോട് സംസാരിച്ചത്. ഞാനും ഇതേ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. പക്ഷെ ആ സീന്‍ ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചില്ല.

അങ്ങനെ അവസാനം അദ്ദേഹത്തിന്റെ വാശി നടന്നു. ആ സീന്‍ എടുത്തില്ല. അങ്ങനെയുള്ള അനുഭവങ്ങളുണ്ട്. കൊല്ലം തുളസി പറഞ്ഞു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്