ഞാന്‍ പെണ്ണല്ലെന്ന് മനസ്സിലായതോടെ അയാളുടെ ഭാവം മാറി: കൊല്ലം തുളസി

നിര്‍മ്മാതാവില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് നടന്‍ കൊല്ലം തുളസി. ശരിക്കും പേര് തുളസീധരന്‍ നായര്‍ എന്നാണെങ്കിലും നടന്‍ സിനിമയില്‍ അറിയപ്പെടുന്നത് കൊല്ലം തുളസി എന്ന പേരിലാണ്. പേരു കാരണം സിനിമയില്‍ ഒരുപാട് പരിഗണന കിട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടന്‍ പറയുന്നു.

എന്നാല്‍ അവസാനം പെണ്ണ് അല്ലെന്ന് അറിഞ്ഞപ്പോള്‍ റൂമില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ടെന്നും നടന്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു. ഒരിക്കല്‍ ഒരു സിനിമയ്ക്ക് വേണ്ടി റെയില്‍വെ സ്റ്റേഷനില്‍ ചെന്ന് ഇറങ്ങിയപ്പോള്‍ തന്നെ തനിക്ക് വന്‍ സ്വീകരണം.

അഡ്വാന്‍സ് തന്നു. അന്ന് താന്‍ അഡ്വാന്‍സ് വാങ്ങുന്ന ശീലമുണ്ടായിരുന്നില്ല. നിര്‍മ്മാതാവിന്റെ മുറിയുടെ അടുത്തു തന്നെ ഒരു എസി റൂം തനിക്ക് തന്നു. തനിക്ക് എസി റൂമൊന്നും തരുന്ന സമയമല്ലായിരുന്നു അത്. താന്‍ കയറി വരുന്നതേയുള്ളൂ. പിന്നാലെ റൂം ബോയ് വന്നു. എന്ത് വേണമെന്ന് ചോദിച്ചു.

അരമണിക്കൂറിനുള്ളില്‍ മീന്‍ പൊള്ളിച്ചത് അടക്കമുള്ള ഭക്ഷണം വരുന്നു. ഒപ്പം ഒരു പൈന്റ് മദ്യവും. പോകാന്‍ നേരത്ത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു, കതക് അടക്കരുത് നിര്‍മ്മാതാവ് വരുമെന്ന്. തനിക്കത് എന്തിനാണെന്ന് മനസിലായില്ല. എന്തായാലും ഭക്ഷണം കഴിച്ച ശേഷം രണ്ട് പെഗ്ഗും എടുത്ത് അടിച്ചു.

നല്ല ക്ഷീണം ഉണ്ടായതിനാല്‍ വേഗം കയറി കിടന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും പകുതി ഉറക്കമായി. അപ്പോള്‍ ആരോ പതിയെ കതക് പകുതി തുറന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി വന്നു. താന്‍ എസിയുടെ തണുപ്പ്് കാരണം തലയിലൂടെ പുതപ്പ് മൂടി കിടക്കുകയായിരുന്നു. ചെരിഞ്ഞാണ് കിടക്കുന്നത്.

അയാള്‍ തന്റെ അടുത്ത് വന്ന് ഇരുന്നു. മെല്ലെ തന്നെ തടവാന്‍ തുടങ്ങി. തടവി തടവി വന്നപ്പോള്‍ ഇത് പെണ്ണ് അല്ലെന്ന് അങ്ങേര്‍ക്ക് മനസിലായി. അതോടെ അയാള്‍ പോയി ലൈറ്റ് ഇട്ടു. ‘ആരെടാ നീ’ എന്ന് ചോദിച്ചു. ‘ഞാനാണ് കൊല്ലം തുളസി’ എന്ന് പറഞ്ഞു. ‘നീയാണോ കൊല്ലം തുളസി’ എന്ന് ദേഷ്യപ്പെട്ടു.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ വിളിച്ച് ‘ഇവനെ പിടിച്ചു കൊണ്ടു പോയി താഴെ ആ നൂറ്റി അഞ്ചിലെങ്ങാനും കൊണ്ടിടു’ എന്ന് പറഞ്ഞു. പിന്നെയാണ് താന്‍ മനസിലാക്കുന്നത് കൊല്ലം തുളസി എന്ന് കേട്ടപ്പോള്‍ നടി ആണെന്ന് കരുതിയാണ് ഇയാള്‍ എസി റൂമൊക്കെ തന്നതെന്ന് എന്നാണ് നടന്‍ പറയുന്നത്.

Latest Stories

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍