2025 ലെ മെറ്റ് ഗാല റെഡ് കാർപെറ്റിൽ തന്റെ അരങ്ങേറ്റം നടത്തി ശ്രദ്ധ പിടിച്ചുപറ്റുകയാണ് കിയാര അദ്വാനി. മെറ്റ് ഗാല റെഡ് കാർപെറ്റിൽ നിറവയറുമായി ആദ്യ ഇന്ത്യൻ നടി കൂടിയാണ് താരം. എന്നാൽ താരത്തിന്റെ ലുക്ക് പ്രശംസ നേടുക മാത്രമല്ല, സോഷ്യൽ മീഡിയയിൽ രസകരമായ ഒരു ചർച്ചയ്ക്ക് തന്നെയാണ് തുടക്കമിട്ടിരിക്കുന്നത്.
2024-ലെ 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യ റായ് ബച്ചൻ ധരിച്ച വസ്ത്രവുമായി സാമ്യമുണ്ടെന്നാണ് നെറ്റിസൺസ് കണ്ടെത്തിയത്. വസ്ത്രങ്ങൾ മാത്രമല്ല, രണ്ട് നടിമാരുടെയും ഹെയർസ്റ്റൈലുകൾ പോലും ഒരു പോലെയുണ്ട് എന്നുള്ള കമന്റുകളും ആരാധകരിൽ നിന്നുമെത്തി.
![]()
സൂപ്പർഫൈൻ: ടെയ്‌ലറിങ് ബ്ലാക്ക് സ്റ്റൈൽ എന്നതായിരുന്നു മെറ്റ് ഗാല തീം. ബ്രേവ്ഹാർട്ട്സ് എന്ന കസ്റ്റം കോച്ചർ ഗൗൺ ധരിച്ചാണ് കിയാര എത്തിയത്.
ഗൗരവ് ഗുപ്തയാണ് കിയാരയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. സ്വർണ്ണ ബ്രെസ്റ്റ് പ്ലേറ്റുള്ള കറുത്ത സ്ട്രാപ്പ്‌ലെസ് വസ്ത്രമാണ് കിയാര ധരിച്ചിരുന്നത്. എന്നാൽ ഇതിനു പിന്നിൽ ഒരു അർത്ഥം കൂടിയുണ്ട്. മാതൃത്വത്തിന്റെ യാത്രയെ സൂചിപ്പിക്കുന്ന ബ്രെസ്റ്റ് പ്ലേറ്റിനെ ‘മദർ ഹാർട്ട്’ എന്നും ‘ബേബി ഹാർട്ട്’ എന്നാണ് വിളിക്കുന്നത്.
ഗുംഗ്രൂകളും ക്രിസ്റ്റലുകളും കൊണ്ട് അലങ്കരിച്ച ഒരു സ്വർണ്ണ ബ്രെസ്റ്റ് പ്ലേറ്റും അതിൽ നിന്ന് ഒരു ചെയിൻ ബന്ധിപ്പിച്ച് ഒരു മദർ ഹാർട്ടുമാണ് ഇതിലുള്ളത്. ബേബി ഹാർട്ട് രൂപവും വസ്ത്രത്തിൽ കാണാം.
നടനും ഭർത്താവുമായ സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള തന്റെ ആദ്യ കുഞ്ഞിനെയാണ് കിയാര കാത്തിരിക്കുന്നത്. മാതൃത്വത്തിന്റെയും സ്ത്രീത്വത്തെയും തന്റെ വസ്ത്രത്തിലൂടെ അടയാളപെടുത്തിയിരിക്കുകയാണ് താരം.