ജയം രവിയുമായി ലൈംഗിക ബന്ധമുണ്ടായിട്ടില്ല, ആര്‍തിയും കുടുംബവും ക്രൂരമായാണ് പെരുമാറുന്നത്, തെളിവുകള്‍ കൈയിലുണ്ട്: കെനിഷ

ജയം രവിയുടെ ഭാര്യ ആര്‍തിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായികയും തെറാപ്പിസ്റ്റുമായ കെനിഷ. ജയം രവി തന്റെ ക്ലൈന്റ് ആണെന്നും ആര്‍തിയും കുടുംബവും നടനോട് ക്രൂരമായി പെരുമാറിയതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കെനിഷ വ്യക്തമാക്കി. ജയം രവിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തള്ളിയാണ് കെനിഷ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

തെറാപ്പിസ്റ്റ് എന്ന നിലയില്‍ എനിക്ക് ഒരു കാര്യം പറയാനാകും. ജയം രവിയുടെ കുടുബത്തില്‍ നിന്ന് അദ്ദേഹം അനുഭവിച്ച വേദന മാതാപിതാക്കളെ നഷ്ടപ്പെടുന്നതിലും വലുതാണ്. തെറാപ്പിസ്റ്റ് എന്ന നിലയില്‍ ആര്‍തിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അദ്ദേഹത്തിനുണ്ടായത് എന്നെ പോലും ബുദ്ധിമുട്ടിലാക്കി.

ലിംഗഭേദമന്യേ ആരും ഇത്രയധികം അധിക്ഷേപം അര്‍ഹിക്കുന്നില്ല. രവിയുടെ അനുമതിയോടെയോ അല്ലാതെയോ എന്റെ കയ്യിലുള്ള തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിക്കാന്‍ ആവും എന്നാണ് കെനിഷ പറയുന്നത്. ജയം രവിയും താനും തമ്മില്‍ പ്രണയത്തിലാണ് എന്ന് പ്രചരിച്ച വാര്‍ത്തകള്‍ കെനിഷ തള്ളുകയും ചെയ്തു.

നടനുമായി ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നും തങ്ങളുടെ പരിധിയെ കുറിച്ച് അറിയാമെന്നും ഗായിക വ്യക്തമാക്കി. ജയംരവിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനാണ് ആര്‍തിയുടെ ശ്രമം. രവിയോട് ചെയ്ത കാര്യങ്ങള്‍ പുറത്തുവരുമോ എന്ന പേടി ആര്‍തിക്കുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ ബലിയാടാക്കാന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ യുദ്ധം ചെയ്യാന്‍ ഇത് എന്റെ സര്‍ക്കസ് അല്ല. അഭ്യൂഹങ്ങള്‍ തുടരുകയാണെങ്കില്‍ വ്യക്തിഹത്യ ചെയ്തതിന് ഞാന്‍ നിയമനടപടി സ്വീകരിക്കും എന്നാണ് കെനിഷ പറയുന്നത്. അതേസമയം, സെപ്റ്റംബര്‍ 9ന് ആയിരുന്നു ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത്. പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായാണ് ജയം രവി ഡിവോഴ്‌സ് പ്രഖ്യാപിച്ചത് എന്നാണ് ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.

ഇതിനെതിരെ ജയം രവി പ്രതികരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആര്‍തി തന്നെ സമീപിച്ചില്ല എന്നായിരുന്നു ജയം രവി ചോദിച്ചത്. തന്റെ മക്കളുടെ കസ്റ്റഡി നേടിയെടുക്കുമെന്നും നടന്‍ പറഞ്ഞിരുന്നു. 20 വര്‍ഷം വേണ്ടി വന്നാലും അതിനായി പോരാടുമെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനില്‍ ആരതിക്കെതിരെ ജയം രവി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തന്നെ വീട്ടില്‍ നിന്നും പുറത്താക്കി എന്നാണ് ജയം രവി ആരോപിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ