പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ ഡേറ്റിങ് ആരംഭിച്ചു, വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്നു, 2016ലാണ് കാര്യങ്ങള്‍ സീരിയസ് ആയത്: കീര്‍ത്തി സുരേഷ്

ഓര്‍ക്കൂട്ടിലൂടെ സംസാരിച്ച് ആന്റണി തട്ടിലുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി കീര്‍ത്തി സുരേഷ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു കീര്‍ത്തിയുടെ വിവാഹം. 15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു കീര്‍ത്തിയും ആന്റണിയും വിവാഹിതരായത്. വര്‍ഷങ്ങളോളം ഒന്നിച്ച് ആയിരുന്നു ഇരുവരുടെയും താമസവും. തന്റെ പ്രണയകാലത്തെ കുറിച്ച് കീര്‍ത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ ഡേറ്റിങ് ആരംഭിച്ചത്. ആന്റണിക്ക് എന്നേക്കാള്‍ ഏഴ് വയസ് കൂടുതലുണ്ട്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ ഫാമിലി ഫ്രണ്ട്‌സ് ആണ്. അന്ന് ഓര്‍ക്കൂട്ടിലൂടെ ആയിരുന്നു സംസാരം. ആന്റണിയുമായി അടുക്കാന്‍ ശ്രമിച്ചത് ഞാന്‍ തന്നെയായിരുന്നു. ഒരു മാസത്തോളം ഞങ്ങള്‍ ചാറ്റ് ചെയ്തു. കൊച്ചിയിലെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്.

എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാനുള്ള സിറ്റുവേഷന്‍ ആയിരുന്നില്ല. തിരികെ പോകുമ്പോള്‍ ആന്റണിയെ നോക്കി ഞാന്‍ കണ്ണിറുക്കി. പിറ്റേ ദിവസം ഒരു മാളില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു. പിന്നീട് ധൈര്യമുണ്ടെങ്കില്‍ എന്നെ പ്രപ്പോസ് ചെയ്യെന്ന് ആന്റണിയോട് പറയുകയായിരുന്നു. ആ വര്‍ഷം ന്യൂയറില്‍ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാന്‍ യെസും പറഞ്ഞു. 2010ല്‍ ആയിരുന്നു ഇത്.

2016ല്‍ ആണ് കാര്യങ്ങള്‍ കുറച്ചു കൂടി സീരിയസ് ആയത്. പിന്നാലെ ഞങ്ങള്‍ പ്രോമിസിംഗ് റിംഗ് കൈമാറി. എന്റെ നിരവധി സിനിമകളില്‍ ആ മോതിരം കാണാനാകും. കൊവിഡ് സമയത്താണ് ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. അതുവരെ വിശേഷ ദിവസങ്ങളില്‍ കാണാന്‍ വരലും പോകലുമായിരുന്നു. കൊവിഡ് വേളയില്‍ ഇത് നമ്മുടെ ഇടമാണ് നമുക്ക് ഒന്നിച്ച് താമസിക്കാമെന്ന് തീരുമാനിച്ചു.

ഒരുമിച്ച് ഒരുപാട് കാലം ഒപ്പം ഉണ്ടായിരുന്നതിനാല്‍ പരസ്പരം പ്രശ്‌നങ്ങളൊന്നും ഇല്ല. സിനിമാ മേഖലയില്‍ കല്യാണി പ്രിയദര്‍ശന്‍, ഐശ്വര്യ ലക്ഷ്മി പോലെ വളരെ കുറച്ച് പേര്‍ക്കേ എന്റെയും ആന്റണിയുടെയും പ്രണയത്തെ കുറിച്ച് അറിയുമായിരുന്നുള്ളു. എന്റെ കരിയറിനെ വളരെയധികം പിന്തുണച്ചിട്ടുണ്ട് ആന്റണി. അദ്ദേഹത്തെ കിട്ടിയത് എന്റെ ഭാഗ്യം എന്നാണ് കീര്‍ത്തി ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ