'ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്'; തുറന്നുപറഞ്ഞ് കല്യാണി പ്രിയദർശൻ

ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. മലയാളത്തിൽ സൂപ്പർഹീറോ യൂണിവേഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് ചിത്രം. കല്യാണി പ്രിയദർശന്റെ ആക്ഷൻ അവതാരത്തിന് കയ്യടിക്കുകയാണ് ആരാധകർ. കല്യാണിയുടെ കരിയർ ബെസ്റ്റ് റോളായാണ് ലോകയിലെ കഥാപാത്രത്തെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്. അതേസമയം ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് മുൻപ് താൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് കല്യാണി. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോൾ തന്റെ ധാരണകൾ മാറിയെന്നും ആക്ഷൻ സീനുകൾ നന്നായി ചെയ്യാൻ കഴിഞ്ഞത് കോച്ചിങ്ങിന്റെ ഗുണം കാരണമാണെന്നും കല്യാണി പറഞ്ഞു. ‘ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോൾ എനിക്ക് എന്നെ പറ്റിയുള്ള ധാരണകൾ തന്നെ മാറി. ശാരീരികമായിട്ടുള്ള ഫിറ്റ്നസ്സ് മാത്രമല്ല മാനസികമായും, ഞാൻ ഒട്ടും അത്ലറ്റിക് അല്ലായിരുന്നു. ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് ഞാൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഇങ്ങനൊരു കഥാപാത്രമൊക്കെ ചെയ്യാൻ കാരണം എന്റെ കോച്ചാണ്. എന്റെ ആക്ഷൻ സ്റ്റൈൽ നന്നാക്കാൻ വേണ്ടിയാണ് ഞാൻ കോച്ചിങ്ങിന് പോയത്. ആക്ഷൻ സീൻസ് ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് മനസിലായി അതിന്റെ ഗുണം’, കല്യാണി കൂട്ടിച്ചേർത്തു.

കല്യാണിക്ക് പുറമെ നസ്ലിൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, സാൻഡ‍ി മാസ്റ്റർ തുടങ്ങിയവരാണ് ലോകയിൽ മറ്റു പ്രധാന വേഷങ്ങളിൽ. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് നിർമിച്ചിരിക്കുന്നത്. നിമിഷ് രവി ഛായാ​ഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. ജേക്ക്സ് ബിജോയ് ആണ് സം​ഗീത സംവിധാനം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി