26 പേര്‍ യാതൊരു പ്രതിഫലവും അവകാശപ്പെടാതെ അദ്ദേഹത്തിന് കിഡ്നി ഡൊണേറ്റ് ചെയ്യാന്‍ തയ്യാറായി; സ്ഫടികം ജോര്‍ജിനെ കുറിച്ച് കലൂര്‍ ഡെന്നിസ്

സ്ഫടികം ജോര്‍ജിന്റെ ജീവിതത്തെക്കുറിച്ചു തിരക്കഥാ കൃത്ത് കലൂര്‍ ഡെന്നീസ് പങ്കുവച്ച വാക്കുകള്‍ വൈറല്‍. ഒരു സമയത്ത് കിഡ്‌നി രണ്ടും തകരാറിലായി മരണത്തില്‍ വക്കില്‍ വരെ സഫടികം ജോര്‍ജ് എത്തിയിരുന്നു. അദ്ദേഹത്തെക്കുറിച്ചു മനോരമ ഓണ്‍ലൈനിന് വേണ്ടി എഴുതിയ കുറിപ്പില്‍ കലൂര്‍ ഡെന്നീസ് പറയുന്നത് ഇപ്രകാരമാണ്.

തിരക്കില്‍ നിന്ന് തിരക്കിലേക്കുള്ള ഓട്ടത്തിനിടയിലാണ് സ്ഫടികം ജോര്‍ജിന്റെ യാത്രയ്ക്ക് പെട്ടെന്ന് സഡന്‍ ബ്രേക്കുണ്ടായത്.’

അദ്ദേഹത്തിന് പെട്ടെന്നാണ് കിഡ്നി സംബന്ധമായ അസുഖം വന്നത്. ഇങ്ങനെ വരുമെന്നുള്ളൊരു മുന്നറിയിപ്പ് നേരത്തെതന്നെ ദൈവം സ്വപ്നത്തില്‍ കാണിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് പെട്ടെന്ന് ടെന്‍ഷനോ മാനസികാഘാതമോ ഒന്നും ഉണ്ടായില്ല. എല്ലാം ദൈവത്തിന്റെ തീരുമാനം പോലെയെ നടക്കൂ എന്ന വിശ്വാസത്തില്‍ അദ്ദേഹം എന്നും പള്ളിയില്‍ പോയി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ദൈവം തന്നെ അതിന് പ്രതിവിധി കണ്ടെത്തുമെന്നുള്ള വിശ്വാസത്തിലായിരുന്നു അദ്ദേഹം.

രണ്ട് കിഡ്‌നിയും ഫെയിലിയറായി, മരണത്തോടൊപ്പം പോകുമെന്ന് ഡോക്ടര്‍മാര്‍ വരെ വിധിയെഴുതിയിരുന്ന ഒരാളാണ് ദൈവത്തിന്റെ ശക്തിയാല്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. ഇതറിഞ്ഞ ജോര്‍ജിന്റെ ഇടവകപ്പള്ളിയിലെ വിശ്വാസി സമൂഹം മുഴുവന്‍ അദ്ദേഹത്തിന്റെ രോഗശാന്തിക്ക് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു. ആ ഇടവകയിലെ വിശ്വാസികളായ ഇരുപത്തിയാറ് പേര്‍ യാതൊരു പ്രതിഫലവും അവകാശപ്പെടാതെ അദ്ദേഹത്തിന് കിഡ്‌നി ഡൊണേറ്റ് ചെയ്യാന്‍ തയാറായി മുന്നോട്ട് വന്നത്. എന്നാല്‍ ഇടവകയിലെ 23 വയസ് പ്രായമുള്ള ഒരു യുവാവിന്റെ കിഡ്‌നിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തില്‍ തുന്നിപ്പിടിപ്പിച്ചത്.

ഇവിടെയാണ് ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ദൈവങ്ങളായി മാറുന്നത്. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം എന്റെ കാല് മുറിച്ച് ഞാന്‍ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹം എന്റെ വീട്ടിലേക്ക് കടന്ന് വന്നു. അദ്ദേഹം എന്റെ ആശുപത്രി വാസത്തെക്കുറിച്ചൊക്കെ സംസാരിച്ച ശേഷം എഴുന്നേറ്റ് തിരുഹൃദയത്തിന്റെ ഫോട്ടോയ്ക്ക് മുന്നിലേക്ക് ചെന്നുകൊണ്ട് എന്നേയും എന്റെ കുടുംബത്തേയും ചേര്‍ത്ത് നിര്‍ത്തി പ്രാര്‍ഥിക്കാന്‍ തുടങ്ങി.’

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ