മുഖ്യമന്ത്രിയെ ഞാന്‍ അപമാനിച്ചിട്ടില്ല, കേരളത്തിന്‍റെ ഒരുമയെ ആണ് ചിത്രത്തില്‍ കാണിച്ചത്: ജൂഡ് ആന്തണി ജോസഫ്

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ സംവിധായകൻ ജൂഡ് ആന്തണി ജോസഫും കാണികളും തമ്മിൽ വാക്കുതർക്കം. ജൂഡ് സംവിധാനം ചെയ്ത ‘2018 എവരിവൺ ഈസ് എ ഹീറോ’ എന്ന ചിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭരണകൂടത്തിന്റെയും പങ്ക് അവഗണിച്ചത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനിടെയായിരുന്നു ജൂഡും കാണികളും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടത്.

കഴിഞ്ഞ ഒരു മണിക്കൂറിൽ താൻ ഈ ചോദ്യത്തിനുള്ള ഉത്തരം തന്നുവെന്നും പിന്നെയും ഇതുതന്നെ ആവർത്തിക്കുന്നത് വ്യക്തമായ ലക്ഷ്യങ്ങളോടെ ആണെന്നും ജൂഡ് പറയുന്നു.

“നിങ്ങളുടെ രാഷ്ട്രീയം എന്‍റെ മേലേക്ക് ഇടണ്ട. അത് കയ്യില്‍ വെച്ചാല്‍ മതി. ഇത്രയും നേരം സംസാരിച്ചതു മനസിലാകാഞ്ഞിട്ടല്ല. മുഖ്യമന്ത്രിയെ ഞാന്‍ അപമാനിച്ചിട്ടില്ല. കേരളത്തിന്‍റെ ഒരുമയെ ആണ് ആ ചിത്രത്തില്‍ കാണിച്ചത്. അതിനെ പറ്റി ഞാന്‍ സംസാരിച്ചതു മനസിലാകാത്തത് പോലെ നിങ്ങള്‍ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്ത ആളാണ് ഞാന്‍. ഏത് ബ്രാഞ്ചിന്റെ സെക്രട്ടറിയാണ് നിങ്ങൾ? നിങ്ങളുടെ രാഷ്ട്രീയം എനിക്കു മനസിലായി. അതുകൊണ്ട് ഉത്തരം പറയാന്‍ എനിക്ക് സൗകര്യമില്ല.” എന്നാണ് ജൂഡ് ആന്തണി ജോസഫ് മറുപടി പറഞ്ഞത്.

അതേസമയം ചോദ്യം ചോദിക്കുമ്പോൾ പാർട്ടി മെമ്പർ ആണോ അല്ലയോ എന്ന് തിരിച്ചുചോദിക്കുന്നത് ശരിയല്ലെന്നും കാണികൾ പ്രതികരിച്ചു.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍