ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം, ഒഴിവാക്കിയാല്‍ അവനവനു കൊള്ളാം..; ചര്‍ച്ചയായി ജൂഡ് ആന്തണിയുടെ വാക്കുകള്‍

സിനിമാ മേഖലയില്‍ ലഹരി കേസില്‍ അറസ്റ്റിലായവരെ പിന്തുണച്ചു കൊണ്ട് പ്രമുഖ അഭിനേതാക്കള്‍ അടക്കം രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി ജൂഡ് ആന്തണി ജോസഫ്. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ജീവിതം തകര്‍ത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോള്‍ പിടിയിലായവരെ ന്യായീകരിക്കുന്നവര്‍ അതോര്‍ക്കണമെന്നും ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

”ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകര്‍ത്ത ഒരുപാട് പേരുണ്ട്. ഒരു 10 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്ന ഡീ അഡിക്ഷന്‍ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാല്‍ മതി. ഒഴിവാക്കിയാല്‍ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ” എന്നാണ് ജൂഡിന്റെ കുറിപ്പ്.

സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷറഫ് ഹംസ, റാപ്പര്‍ വേടന്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഹൈബ്രിഡ് ലഹരി കേസില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിടിയിലായ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്.

ഖാലിദ് റഹ്‌മാനെ പിന്തുണച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് പങ്കുവച്ച പോസ്റ്റിന് പിന്തുണയുമായി നസ്‌ലെന്‍, ലുക്മാന്‍, ശ്രീനാഥ് ഭാസി, അനഘ രവി, ഗായകന്‍ ഡബ്‌സി അടക്കമുള്ളവര്‍ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. വേടന്‍ ഇവിടെ വേണം എന്നു പറഞ്ഞു കൊണ്ടുള്ള ഷഹബാസ് അമന്റെ കുറിപ്പും ചര്‍ച്ചയായിരുന്നു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി