തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ കിറ്റ് കൊടുക്കുന്നു: ജോയ് മാത്യു

വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്ണിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് ജോയ് മാത്യു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ചു കൊണ്ടാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

”തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ട്രെയ്‌നും കിറ്റും നല്‍കിയതിന് ശേഷം നികുതിയായി സര്‍ക്കാരുകള്‍ അത് തിരിച്ചു പിടിക്കും എന്നുള്ള വാര്‍ത്തകളാണ് എത്തുന്നത്.

വന്ദേഭാരത് ട്രെയ്‌നുമായി ബന്ധപ്പെട്ട് നടന്‍ ഹരീഷ് പേരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വാര്‍ത്തകളിലെ വേഗം വന്ദേഭാരതിന് ഭാവിയില്‍ ഉണ്ടാകുമെങ്കില്‍ വോട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഇടതുപക്ഷത്തെ പിന്തുണച്ച താന്‍ ഇനി മുതല്‍ ബിജെപിക്ക് വോട്ട് ചെയ്യും എന്നായിരുന്നു ഹരീഷ് പേരടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അതേസമയം, വന്ദേഭാരതിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്. ട്രെയ്ന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിലാണ് കാസര്‍കോട് വരെയുളള രണ്ടാം ഘട്ട ട്രയല്‍ റണ്‍.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് പുറപ്പെട്ട ട്രെയ്ന്‍ കാസര്‍ഗോഡ് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കണ്ണൂര്‍ വരെ ഏഴ് മണിക്കൂറിനുള്ളില്‍ ട്രെയ്ന്‍ എത്തിക്കാനാണ് ശ്രമം.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി