ആ ഡയലോഗ് ശരിയാകാതെ വന്നപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് ചോദിച്ചു, അല്ല താങ്കള്‍ ഏത് മതക്കാരനാ; ജിനു ജോസഫ്

ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും വീണ്ടും ഒന്നിച്ചപ്പോള്‍ ആ കൂട്ടുകെട്ടിനൊപ്പം നടന്‍ ജിനു ജോസഫും ഉണ്ടായിരുന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മമ്മൂക്കയുടെ ഒപ്പം അഭിനയിക്കുന്ന ബിഗ് ബിയെക്കുറിച്ച് ജിനുവിന് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട.് ഒപ്പം ലൊക്കേഷനില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായ രസകരമായ അനുഭവം അദ്ദേഹം പങ്കുവെച്ചു.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രീകരണത്തിനിടെ തനിക്ക് വാക്കുകള്‍ കിട്ടാതെ താന്‍ വിഷമിച്ചതിനെ കുറിച്ചും അത് കണ്ട് മമ്മൂക്ക ചോദിച്ച ചോദ്യത്തെ കുറിച്ചുമൊക്കെ ജിനു സംസാരിക്കുന്നത്.

ഈ സിനിമയില്‍ പുള്ളിയെ കാണാന്‍ എന്തൊരു ഗ്ലാമറാണ്. നമ്മള്‍ ശരിക്കും നോക്കിയിരുന്ന് പോകും. എന്റെ ആദ്യ സീന്‍ മമ്മൂക്ക സ്റ്റെപ്പില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഞാന്‍ എന്തൊക്കെയോ സംസാരിക്കുന്നതാണ്. അത് തന്നെ ഒരു പതിനഞ്ച് ടേക്ക് പോയി. എന്റെ ഒരു വാക്കില്‍ ഇങ്ങനെ സ്റ്റക്കായി സ്റ്റക്കായി നില്‍ക്കുകയാണ്. കത്തോലിക്ക എന്ന വാക്കോ മറ്റോ ആണ്.

അങ്ങനെ ഒരു അഞ്ചെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് എന്നോട് ചോദിച്ചു, താങ്കള്‍ ഏത് മതക്കാരനാണെന്ന്, ഞാന്‍ കത്തോലിക്ക ആണെന്ന് പറഞ്ഞപ്പോള്‍ പിന്നെന്താടോ തനിക്കിത്ര ബുദ്ധിമുട്ടെന്ന് മമ്മൂക്ക ചിരിയോടെ ചോദിച്ചു. അദ്ദേഹം പറയുന്നു.

Latest Stories

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"

വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്; സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു: മുഖ്യമന്ത്രി

മാറ്റമില്ലാതെ സ്വർണവില; വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ..

പ്രചാരണച്ചൂടിൽ കേരളം; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്; എത്തുന്നത് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കര്‍

വ്യാജ മദ്യം: ബീഹാറിൽ അഞ്ചുപേർ മരിച്ചു

മുംബൈ അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്, ഇത് വരെ കിരീടം നേടാത്ത ടീമുകളെ വിമർശിക്കൂ: മഹേല ജയവര്‍ധനെ