റാം ഹോളിവുഡ് സ്‌റ്റൈലില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രം: ജീത്തു ജോസഫ്

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ട്വല്‍ത്ത് മാനിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ട്വല്‍ത്ത് മാന്‍ നിര്‍മ്മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഇരുവരും ഒന്നിച്ച്, നേരത്തെ പുറത്തിറങ്ങിയ ദൃശ്യം വലിയ വിജയമായിരുന്നു നേടിയത്. മലയാളത്തിന് വീണ്ടും ഒരു ഹിറ്റ് ചിത്രം കൂടി സമ്മാനിക്കാന്‍ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുകയാണ്.

ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന റാം ആണ് ഇരുവരുടേതുമായി ഒരുങ്ങുന്ന പുതിയ ചിത്രം. പ്രഖ്യാപനം മുതല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തു കഴിഞ്ഞു. ചിത്രത്തിന്റേതായി ഇനി പൂര്‍ത്തീകരിക്കാനുള്ള ഭാഗം മുഴുവന്‍ വിദേശ രാജ്യങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്.

ഇപ്പോഴിതാ റാമിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ്. ആക്ഷന്‍ ചിത്രമായ റാം ഹോളിവുഡ് സ്‌റ്റൈലില്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

മലയാള സിനിമയില്‍ കാണുന്ന തരം സംഘട്ടന രംഗങ്ങള്‍ അല്ല ചിത്രത്തില്‍ ഉള്ളത്. പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്റ്റേഴ്സിനെ കൊണ്ട് വരുന്നുണ്ട്. ഒരു ഹോളിവുഡ് സ്റ്റൈലില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
റാമിന്റെ ലൊക്കേഷന്‍ നോക്കാന്‍ വിദേശത്തേക്ക് പോവുകയാണ്. ജൂലൈ പകുതിയാവുമ്പോള്‍ ഷൂട്ട് തുടങ്ങാമെന്നാണ് പ്ലാന്‍. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാമെന്നാണ് കരുതുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍