ബോളിവുഡിന്റെ കാര്യം വിട് , ഹോളിവുഡിന് പോലും രജനികാന്തിന് തക്ക പ്രതിഫലം നല്‍കാനാവില്ല, തെന്നിന്ത്യന്‍ താരങ്ങളെ പുച്ഛിക്കേണ്ടെന്ന് നടി

തന്നെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്നും തെലുങ്ക് വിട്ട് എവിടേക്കുമില്ലെന്നുമുള്ള നടന്‍ മഹേഷ് ബാബുവിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടന് പിന്തുണയുമായി ടെലിവിഷന്‍ നടി ജയശ്രീ വെങ്കിട്ടരാമന്‍ രംഗത്ത് വന്നിരിക്കുകയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മഹേഷ് ബാബു. ആളുകള്‍ക്ക് മഹേഷ് ബാബുവിനോട് ഉള്ളത് ഏത് തരം ഇഷ്മാണന്നും എനിക്കറിയാം. ബോളിവുഡിലല്ല, ഹോളിവുഡിന് പോലും സത്യത്തില്‍ രജനികാന്തിനെ താങ്ങാന്‍ കഴിയില്ല. പക്ഷേ രജനികാന്ത് സാറിനെ പലരും ദൈവത്തെപ്പോലെ ആരാധിക്കുന്നത് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്.

അത്തരത്തിലുള്ള ആളുകളെ എനിക്ക് വ്യക്തിപരമായി അറിയുകയും ചെയ്യാം. വീട്ടില്‍ അവരുടെ ദൈവങ്ങളുടെ അരികില്‍ രജനികാന്തിന്റെ ഫോട്ടോ സൂക്ഷിക്കുന്നുമുണ്ട്. ആരാണ് ശരിക്കും അത്തരമൊരു സ്ഥനം വിടാന്‍ ആഗ്രഹിക്കുന്നതെന്നും പണത്തിന് ഈ സ്ഥാനമൊന്നും വാങ്ങാന്‍ കഴിയില്ലന്നുമാണ് ജയശ്രീ വ്യക്തമാക്കിയത്. മഹേഷ് ബാബുവിന്റെ അഭിമുഖങ്ങള്‍ താന്‍ മുമ്പ് കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഒരു തരത്തിലും അഹങ്കാരിയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും വ്യക്തമാക്കിയ അവര്‍ മഹേഷിന്റെ ഏറ്റവും പുതിയ അഭിമുഖത്തില്‍ പോലും അദ്ദേഹം പറഞ്ഞത്.

‘ഇത് അഹങ്കാരമാണെന്ന് തോന്നുമെങ്കിലും ബോളിവുഡിന് എന്നെ താങ്ങാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ലന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് അവിടെ ലഭിക്കുന്ന താരപദവിയും സ്‌നേഹവും താരതമ്യപ്പെടുത്താനാവാത്തതും പണത്തിന് അളക്കാന്‍ കഴിയാത്തതുമായ ഒന്നാണെന്നും വര്‍ഷങ്ങളായി നിങ്ങള്‍ ബഹുമാനിക്കപ്പെടുകയാണെങ്കില്‍ അത് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകള്‍ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നുമാണ്. ജനപ്രിയ ടെലിവിഷന്‍ ഷോയായ ‘ന ബോലെ തും ന മൈനേ കുച്ച് കഹാ’ എന്ന ചിത്രത്തിലെ നായികയായി എത്തി പ്രശസ്തിയിലേക്ക് ഉയര്‍ന്ന താരമാണ് ജയശ്രീ, ‘ബീന്ദ് ബനൂംഗ ഘോഡി ചദ്ദുങ്ക’, ‘സിന്ദഗി ഖാട്ടി മീത്തി’ തുടങ്ങിയ ഷോകളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന