ദുല്‍ഖര്‍ സിനിമയിലേക്കാണ് ചക്കിയെ ആദ്യം വിളിച്ചത്; മകളുടെ സിനിമാപ്രവേശത്തെക്കുറിച്ച് ജയറാം

മകള്‍ മാളവിക ജയറാമിന്റെ സിനിമ പ്രവേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ജയറാം. മലയാളത്തില്‍ നിന്ന് ആദ്യം മാളവികയെ അഭിനയിക്കാന്‍ വിളിച്ചത് സത്യന്‍ അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യന്‍ ആണ്. എന്നാല്‍ മാളവിക വേണ്ടന്ന് വെക്കുകയായിരുന്നു എന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് അനൂപ് വിളിച്ചത്. എന്നാല്‍ മാളവിക പറഞ്ഞത്, തനിക്ക് മാനസികമായി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ല എന്നായിരുന്നു. പിന്നെയും കുറെ നിര്‍ബന്ധിച്ചിരുന്നു. അതിനു ശേഷമാണ് ആ വേഷം കല്യാണി ചെയ്തത് എന്നും ജയറാം പറഞ്ഞു.

ചക്കിയെ ആദ്യം വിളിച്ചത് സത്യേട്ടന്റെ മകന്‍ അനൂപ് ആണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് വിളിച്ചത്. ചക്കിയെ ആണ് ആദ്യം ചോദിച്ചത് ആ സിനിമയ്ക്ക്. ആ സമയത്ത് ദുല്‍ഖുര്‍ ചിത്രം നിര്‍മ്മിക്കുന്നു എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു. അവള്‍ സിനിമയ്ക്കായി മാനസികമായി തയ്യാറെടുത്തിട്ടില്ല എന്നാണ് അന്ന് പറഞ്ഞത്. എന്തായാലും ഈ വര്‍ഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്, ജയറാം പറഞ്ഞു.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!