15 വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ജയം രവി; വേർപിരിയൽ ഔദ്യോഗികമായി അറിയിച്ച് താരം

ഭാര്യ ആരതിയുമായി വിവാഹബന്ധം അവസാനിപ്പിച്ച്  തമിഴ് നടൻ ജയം രവി. ആരതിയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുത്തത് ശ്രദ്ധാപൂർവം ആലോചിച്ച ശേഷമാണെന്ന് വിശദീകരിച്ച് തമിഴിലും ഇംഗ്ലീഷിലുമുള്ള കുറിപ്പ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഈ പ്രയാസകരമായ സമയത്ത് സ്വകാര്യത വേണമെന്നും നടൻ പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആരതി തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ജയം രവിയുമൊത്തുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്തതോടെ വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

ഈ തീരുമാനം തനിക്കും ആരതിക്കും വേദനാജനകമായിരുന്നെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് ഇരുവരും അത് എടുത്തതെന്ന് സോഷ്യൽ മീഡിയയിലെ തൻ്റെ നീണ്ട പോസ്റ്റിൽ ജയം പങ്കുവെച്ചു.

‘വളരെയധികം ചിന്തിച്ചതിനും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള എൻ്റെ വിവാഹബന്ധം വേർപെടുത്തുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തു. ഈ തീരുമാനം തിടുക്കത്തിൽ എടുത്തതല്ല. മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്ന വ്യക്തിപരമായ കാരണങ്ങളാൽ എടുത്തതാണ്. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്’ എന്നാണ് കുറിപ്പിൽ പറയുന്നത്.

2009-ലാണ് ജയം രവിയും ആരതിയുംവിവാഹിതരായത്.  പ്രശസ്ത ടെലിവിഷൻ നിർമ്മാതാവായ സുജാത വിജയകുമാറിൻ്റെ മകളാണ് ആരതി . ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണ്‌ ഇരുവർക്കും ഉള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ