ഗാന്ധിയെക്കാൾ ഡോ. അംബേദ്കറുടെ നിലപാടുകൾ വ്യക്തവും ശക്തവുമാണ്: ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് ജാൻവി കപൂർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിനോടടുക്കുകയാണ്. രാജ്കുമാർ റാവുവും ചിത്രത്തിൽ ജാൻവിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്.

ഇപ്പോഴിതാ തന്റെ വായനകളെ കുറിച്ചും ഗാന്ധി- ഡോ. അംബേദ്കർ സംവാദങ്ങളെ കുറിച്ചുമുള്ള തന്റെ നിലപാടിനെ കുറിച്ചും സംസാരിക്കുകയാണ് ജാൻവി കപൂർ. ചരിത്രത്തിന്റെ ഏത് ഘട്ടമാണ് താല്പര്യമെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ജാൻവി ഗാന്ധിയെ കുറിച്ചും ഡോ. അംബേദ്കറെ കുറിച്ചും പരാമർശിച്ചത്.

“സത്യം പറയണോ? ഇതിന് മറുപടി നൽകിയാൽ നിങ്ങൾ കൂടുതൽ കാര്യങ്ങൾ ചോദിക്കില്ല. എന്റെ കാഴ്ചപ്പാടുകൾ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് എനിക്കറിയില്ല. എന്നാൽ അംബേദ്കറിനും ഗാന്ധിക്കുമിടയിൽ നടന്ന സംവാദങ്ങൾ വീക്ഷിക്കുന്നത് അങ്ങേയറ്റം താത്പര്യജനകമായിരുന്നു. അത് നമ്മുടെ സമൂഹത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. തൊട്ടുകൂടായ്മ, ജാതി തുടങ്ങിയ വിഷയങ്ങളിൽ ഇരുവരുടെയും വീക്ഷണങ്ങൾ ഭിന്നമാണ്.

അത് നമ്മുടെ സമൂഹത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുമുണ്ട്.
തുടക്കം മുതൽ തന്നെ ഇക്കാര്യങ്ങളിൽ അംബേദ്കറുടെ നിലപാടുകൾ വ്യക്തവും ശക്തവുമാണ്. ഗാന്ധിയുടെ വീക്ഷണങ്ങൾക്ക് പരിണാമങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ ജാതിയുടെ പ്രശ്‌നങ്ങളുണ്ട്. അതേക്കുറിച്ച് മൂന്നാമതൊരാളിൽനിന്ന് അറിയുന്നതും അതിൽ ജീവിക്കുന്ന ഒരാളിൽനിന്ന് മനസ്സിലാക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.” എന്നാണ് ജാൻവി പറഞ്ഞത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ