'നമ്മുടെ കുടുംബത്തില്‍ നിന്ന് ഓരോരുത്തരായി പോവുകയാണ്'; ജോണ്‍ പോള്‍ മറക്കാനാകാത്ത ഓര്‍മ്മ: ജനാര്‍ദ്ദനന്‍

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗത്തില്‍ വികാരാധീനനായി നടന്‍ ജനാര്‍ദ്ദനന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ പ്രയാസം ഉണ്ട് എന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തെ കുറിച്ച് ഓര്‍മകളെ ഒള്ളു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. നമ്മുടെ കുടുംബത്തില്‍ നിന്ന് ഓരോരുത്തരായി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഞാനും മനസ്സില്‍ വിചാരിക്കും. ഞാനും ക്യൂവില്‍ തന്നെയാണ്. അദ്ദേഹത്തിനെ ആത്മാവ് സ്വര്‍ഗ്ഗ ലോകത്തില്‍ നന്നായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ജോണ്‍ പോളിന്റെ കൂടെ ഉള്ള ഓര്‍മ്മകള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ‘കാതോട് കാതോരം’ മുതല്‍ ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ആലോചിട്ടു ഒന്നും മനസിലാകുന്നില്ല. എല്ലാവരും പോകുകയാണ്..

ഇന്നലെ ഉച്ചയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജോണ്‍ പോളിന്റെ അന്ത്യം. ശ്വാസതടസവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ജോണ്‍ പോളിന്റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍ നടക്കും. ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ഇന്ന് രാവിലെ കോച്ചിലെ ടൗണ്‍ഹാളില്‍ എത്തിച്ചു. 11 മണി വരെ പൊതുദര്‍ശനത്തിനു വച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി