മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായ അഭിനേതാക്കളും സംവിധായകരുമാണ് ബേസിൽ ജോസഫും ധ്യാൻ ശ്രീനിവാസനും. അഭിമുഖങ്ങളില്‍ വളരെ കൂളായി നിലപാടുകളും കാഴ്ച്ചപ്പാടുകളും ഇരുവരും തുറന്ന് പറയാറുമുണ്ട്. മുൻപ് ഒരു അഭിമുഖത്തിനിടെ അർജുൻ റെഡിയായിരുന്ന തന്നെ പൊട്ടൻ ലാലു ആക്കിയത് ബേസിലാണെന്ന് ധ്യാൻ പറഞ്ഞിരുന്നു.
ഇപ്പേഴിതാ ധ്യാനിന് മറുപടി നൽകി ബേസിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പാൽതു ജാൻവറിന്റെ പ്രമോഷൻ്‍റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ബേസിലിന്റെ മറുപടി. തനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയാണ് ധ്യാൻ.
ധ്യാനിൻ്‍റെ എല്ലാ അഭിമുഖങ്ങളും കൃത്യമായി കാണുന്ന രണ്ട് പേരാണ് താനും ഭാര്യയും. ശരിക്കും തങ്ങൾ ധ്യാനിൻ്‍റെ ഫാനാണെന്നും ബേസിൽ പറഞ്ഞു. തൻ്റെ നിലപാടുകൾ തുറന്ന് പറയാൻ മടിയില്ലാത്ത വ്യക്തിയാണ് ധ്യാൻ. അതുകൊണ്ട് അവന് ഇഷ്ടമുള്ളത് അവൻ പറയട്ടേ താൻ അത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊട്ടൻ ലാലു എന്ന കഥാപാത്രത്തെ മാറ്റാൻ എന്തെങ്കിലും പ്ലാൻ മനസ്സിലുണ്ടൊ എന്ന അവതാരകന്റെ ചോദ്യത്തിന് ഉടനെ തന്റെ വർക്ക് ഇല്ല എന്നാണ് ബേസിൽ മറുപടി പറഞ്ഞത്. ധ്യാനുമായി വീണ്ടും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.