ആയിഷ അമ്മയാകുന്നു; പൃഥ്വിരാജ് ചിത്രത്തില്‍ ഇഷ തല്‍വാര്‍ അമ്മ വേഷത്തില്‍ എത്തുന്നു

നിവിന്‍ പോളി നായകനായ തട്ടത്തിന്‍ മറയത്തിലെ ആയിഷ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഇഷ തല്‍വാര്‍ നവാഗതനായ നിര്‍മല്‍ സഹദേവന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഡെട്രോയ്റ്റ് ക്രോസിംഗില്‍ 16 വയസുകാരിയുടെ അമ്മയായി അഭിനയിക്കും. പിന്നീട് മലയാളത്തില്‍ ശ്രദ്ധേയമായ പലകഥാപാത്രങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും ആദ്യമായാണ് ഇഷ തല്‍വാര്‍ അമ്മ വേഷത്തിലെത്തുന്നത്.

എന്നാല്‍ അമ്മ വേഷത്തിലെത്തുന്നത് വല്യ കാര്യമല്ലെന്നാണ് ഇഷ തല്‍വാര്‍ പറയുന്നത്. ചിത്രീകരണസമയത്ത് തനിക്കും മറ്റുള്ളവര്‍ക്കും ഡയലോഗുകള്‍ ഓര്‍മപ്പെടുത്തിയിരുന്നത് പൃഥ്വിരാജായിരുന്നുവെന്നും ഒരുപാട് സഹായിച്ചുവെന്നും ഇഷ പറയുന്നു. ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മമ്ംത മോഹന്‍ദാസാണ് നായിക വേഷത്തില്‍ എത്തുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ഈ വേഷത്തിന് ആദ്യം ഒരു പുതുമുഖത്തെയാണ് അന്വേഷിച്ചതെങ്കിലും പിന്നീട് മംമ്തയില്‍ എത്തുകയായിരുന്നു. ചിത്രത്തിന് ഒരു മലയാളം പേര് കണ്ടെത്താനുള്ള ശ്രമങ്ങളും അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്.

ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയാറാക്കുന്ന അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാങ് മെമ്പറിന്റെ വേഷമാണ് പൃഥ്വിരാജ് ചെയ്യുന്നത്. യദാര്‍ത്മായി നടന്ന സംഭവങ്ങള്‍ ചിത്രത്തിന് ആധാരമായിട്ടുണ്ട്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന