എനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ട്, പ്രണയം ലൈംഗികതയെക്കുറിച്ചോ ആകർഷണത്തെക്കുറിച്ചോ മാത്രമല്ല : നീന ഗുപ്ത

തനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ടെന്ന് നടി നീന ​ഗുപ്ത. പ്രണയം ലൈംഗികതയെക്കുറിച്ചോ ആകർഷണത്തെക്കുറിച്ചോ മാത്രമല്ല എന്നും അത് നല്ലതായി തോന്നുന്നതിനെക്കുറിച്ചാണ് എന്നും നടി പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ മൂന്ന് നിർണായക നിമിഷങ്ങളെക്കുറിച്ച് തുറന്നു പറയുകയായിരുന്നു നടി.

ആദ്യമായി മുംബൈയിലേക്ക് വന്ന നിമിഷം, മകൾ മസാബയുടെ ജനനം, മുത്തശ്ശിയായത് എന്നിവയെകുറിച്ചാണ് നടി സംസാരിച്ചത്. അവയെല്ലാം അതിശയകരമാണെന്നും അത് പ്രകടിപ്പിക്കാൻ വാക്കുകൾ പോലും കിട്ടുന്നില്ലെന്നും നീന പറഞ്ഞു.

‘എന്റെ വസ്ത്രങ്ങളെ ഞാൻ പ്രണയിക്കുന്നു. ഞാൻ ഒരുങ്ങി വരുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നും. പഴയ കാലത്ത് ഞാൻ ഒരിക്കലും ബിക്കിനി ധരിച്ചിരുന്നില്ല. ഞാൻ വന്ന ഡൽഹിയിലെ കുടുംബത്തിൽ അങ്ങനെയൊരു സംസ്കാരം ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ ബോംബെയിലേക്ക് മാറി ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയപ്പോൾ എന്റെ ബാത്ത്റൂമിൽ ഞാൻ ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് സന്തോഷിക്കുമായിരുന്നു. അന്ന് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല. അതും പ്രണയമാണ്. സ്വയം പ്രണയിക്കുന്നത്. എന്നാൽ നല്ലതായി തോന്നുന്നതിന് പ്രായപരിധിയില്ല’.

തിരക്കഥയും പണവും പ്രധാനമാണ്. ഇതിൽ പ്രാധാന്യം തിരക്കഥയ്ക്കാണ്. സംവിധായകനെ അറിയില്ലെങ്കിൽപ്പോലും കഥാപാത്രം നല്ലതാണെങ്കിൽ അത് ചെയ്തിരിക്കും. ചിലപ്പോൾ പണം കുറവായിരിക്കും, ചിലപ്പോൾ കൂടുതലായിരിക്കും. അത് സന്തുലിതമാകും. സ്വന്തം ഹൃദയത്തിനും മനസ്സിനും നല്ലതായി തോന്നിയാൽ താൻ അതിന് തയ്യാറാകും. എല്ലാം അവസാനം ദൈവം സന്തുലിതമാക്കുമെന്ന് ശരിക്കും വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അനുരാ​ഗ് ബസു സംവിധാനംചെയ്യുന്ന ‘മെട്രോ… ഇൻ ഡിനോ’ ആണ് നീന ​ഗുപ്ത അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജൂലൈ 4-ന് ചിത്രം റിലീസ് ചെയ്യും. ആദിത്യ റോയ് കപൂർ, സാറ അലി ഖാൻ, അലി ഫസൽ, ഫാത്തിമ സന ഷെയ്ഖ്, കൊങ്കണ സെൻശർമ്മ, പങ്കജ് ത്രിപാഠി എന്നിവരും അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ 1000 ബേബീസ് എന്ന വെബ്സീരീസിൽ മുഖ്യവേഷത്തിലും നീന ​ഗുപ്ത എത്തിയിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ