ഡബ്ല്യു.സി.സിയില്‍ മാറ്റി നിര്‍ത്തിയതിന്റെ കാരണം എന്താണെന്ന് അറിയില്ല: ഭാഗ്യലക്ഷ്മി

ഡബ്ല്യൂസിസിയില്‍ ശക്തമായ നേതൃത്വം വരേണ്ടതുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ലൂസിസി ഇനിയും അംഗബലം കൂട്ടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

‘ഡബ്ല്യൂസിസിയുടെ രൂപീകരണം ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന വ്യക്തിയാണ് ഞാന്‍. 16 പേരടങ്ങുന്ന കൂട്ടായ്മയല്ല വേണ്ടത്. എല്ലാവരും ഒന്നിക്കണം. ബൈജു കൊട്ടാരക്കരയും രവീന്ദ്രനുമൊക്കെ നടത്തിയത് പോലെ ഡബ്ലൂസിസിയും കൂടി ഒരു ധര്‍ണ നടത്തിയാല്‍ യഥാര്‍ത്ഥത്തിലൊരു പ്രകമ്പനം കൊള്ളിക്കുന്ന ധര്‍ണയായി മാറും.

ഡബ്ല്യൂസിസി എന്നെ മാറ്റിനിര്‍ത്തിയതിന്റെ കാരണം എന്താണെന്ന് അറിയില്ല. ഒറ്റപ്പെട്ട തുരുത്തില്‍ ജീവിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സുഹൃത്തുക്കള്‍ ഇല്ല. ഞാന്‍ വിചാരിച്ചാല്‍ തനിച്ചൊരു വലിയ കൂട്ടായ്മ ഉണ്ടാക്കാനാവുമോ എന്നറിയില്ല. ഫെഫ്കയില്‍ ഒരു വനിതാകൂട്ടായ്മ ഉണ്ടാക്കി. പക്ഷേ പിന്നീട് എന്തുണ്ടായെന്ന് അറിയില്ല. വ്യക്തിപരമായ കാര്യങ്ങള്‍കൊണ്ട് അതില്‍ നിന്നും പിന്മാറി.

ഞാന്‍ പോയതിന്റെ പേരില്‍ ആ കൂട്ടായ്മ അവസാനിക്കുന്നില്ല. ഫെഫ്‌കെയുടെ ആ കൂട്ടായ്മക്ക് എന്ത് സംഭവിച്ചു. അത്തരത്തില്‍ സ്ത്രീശക്തി തെളിയിക്കപ്പെടുന്ന ഗ്രൂപ്പുകള്‍ ഉണ്ടാകണം. ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലാതാവരുത്’, ഭാഗ്യലക്ഷ്മി പറഞ്ഞു.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച