എന്റെ ശരീരത്തില്‍ നിന്ന് കണ്ണെടുക്കാന്‍ എനിക്ക് സാധിച്ചില്ല; നേരിട്ട മാനസിക വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുത്തി നടി ഇല്യാന ഡിക്രൂസ്

സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്നതിനിടെ താന്‍ നേരിട്ട മാനസിക വെല്ലുവിളിയെ പറ്റി തുറന്നു പറഞ്ഞ് നടി ഇല്യാന ഡിക്രൂസ്. ശരീര ഭംഗിയെ പറ്റി അനിയന്ത്രിതമായി ആശങ്കപ്പെടുന്ന ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയ്ക്ക് അടിമപ്പെട്ടിരുന്നെന്നു താനെന്നായിരുന്നു ഇല്യാനയുടെ വെളിപ്പെടുത്തല്‍.

2017 ല്‍ വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് മെന്റല്‍ ഹെല്‍ത്ത് എന്ന പരിപാടിയായിരുന്നു ഇല്യാന ഇതേപറ്റി തുറന്നു പറഞ്ഞത്. ബോഡി ഡിസ്‌മോര്‍ഫിക് ഡിസോഡറും വിഷാദ രോഗവും തന്നെ ബാധിച്ചിരുന്നെന്ന് ഇല്യാന വെളിപ്പെടുത്തി.

തന്റെ അമ്മയാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന് സഹായിച്ചതെന്നും ഈ അവസ്ഥയില്‍ നിന്നും പുറത്തു കടക്കല്‍ എളുപ്പമായിരുന്നില്ലെന്നും ഇല്യാന പറഞ്ഞു. ‘എല്ലാ ദിവസവും ഒരു പ്രക്രിയയാണ്, ഓരോ ദിവസവും സ്വയം സുഖപ്പെടുന്നതിനും മെച്ചപ്പെടുന്നതിനുമുള്ള ഘട്ടമാണ്. നിങ്ങള്‍ ഒരു മനുഷ്യനാണ്. അപൂര്‍ണനാവാന്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അപൂര്‍ണതകളിലും സൗന്ദര്യം ഉണ്ട്,’ ഇല്യാന ഡിക്രുസ് പറഞ്ഞതിങ്ങനെ.

സ്വന്തം ശരീരത്തെ പറ്റി അനാവശ്യമായി ആകുലപ്പെടുന്ന അവസ്ഥയാണ് ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍. കണ്ണാടിയില്‍ എപ്പോഴും നോക്കുകയും ശരീരത്തിലെ ചെറിയ മാറ്റങ്ങളിലും കുറവുകളിലും വിഷമിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്.

Latest Stories

സഞ്ജുവിനോട് കാണിക്കുന്നത് അനീതി, ശുഭ്മൻ ഗില്ലിന് എന്തിന് ഇത്രയും അവസരങ്ങൾ?; മാനേജ്‍മെന്റിനെതിരെ വൻ ആരാധകരോഷം

എയറിൽ നിന്ന് ഇറങ്ങാനാവാതെ സ്കൈ; സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ വൻ ആരാധകരോഷം

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ