ഒരാളുമായി പ്രണയത്തില്‍ ആയിരുന്നു, രണ്ടും മൂന്നും തവണ അവസരം നല്‍കി, പക്ഷെ.. ഇപ്പോള്‍ മറ്റൊരു ബന്ധത്തില്‍: മംമ്ത മോഹന്‍ദാസ്

താന്‍ ഡേറ്റിംഗില്‍ ആണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്. പലപ്പോഴായി വിവാഹ ഗോസിപ്പുകള്‍ നടിയുടെ പേരില്‍ വന്നിട്ടുണ്ടെങ്കിലും ഒന്നിനും തന്നെ താരം ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇപ്പോള്‍ മനസു തുറന്നിരിക്കുന്നത്.

”ലോസ് ഏഞ്ചല്‍സില്‍ ഉള്ള ഒരു വ്യക്തിയുമായി ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ ലോങ്ങ് ഡിസ്റ്റന്‍സ് ആയതിനാല്‍ ആ പ്രണയം നീണ്ടു നിന്നില്ല. എനിക്ക് പ്രണയത്തില്‍ കരുതല്‍ ഉണ്ടെങ്കിലും അത് വളരെ മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്.

”ഒരാള്‍ക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നല്‍കും. അതില്‍ കൂടുതല്‍ എനിക്ക് സഹിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിംഗ് ആണ്. ഇതില്‍ ഞാന്‍ സന്തോഷവതിയാണ്. ഭാവിയില്‍ എന്താകുമെന്ന് അറിയില്ല, ഇപ്പോള്‍ സന്തോഷമാണ്” എന്നാണ് മംമ്ത പറയുന്നത്.

അതേസമയം, ‘മഹാരാജ’ എന്ന തമിഴ് ചിത്രമാണ് മംമ്തയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് മഹാരാജ. ബാര്‍ബര്‍ ഷോപ്പുടമയായാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. അനുരാഗ് കശ്യപ് ആണ് വില്ലനായെത്തുക. നട്ടി നടരാജ്, ഭാരതിരാജ, മുനിഷ്‌കാന്ത്, അഭിരാമി, മണികണ്ഠന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഈ മാസം 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘ബാന്ദ്ര’ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദിലീപ് നായകനായ ചിത്രം തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയ രംഗത്ത് സജീവമായ താരം പിന്നണി ഗായിക കൂടിയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി