മീ ടൂ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം പുരുഷന്മാരുടെ ഭക്ഷണരീതി, തെറ്റു ചെയ്തവരുടെ നെറ്റിയില്‍ പച്ച കുത്തണം: ഷീല

മീ ടൂ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം പുരുഷന്മാരുടെ ഭക്ഷണരീതിയാണെന്ന് നടി ഷീല. ഭക്ഷണത്തിലെ രീതി കാരണം ചില ഹോര്‍മോണുകളാണ് പുരുഷനെ ഇതുപോലെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്നും ഇത്തരത്തിലുള്ള ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമാക്കി മാറ്റുന്നുവെന്നും ഷീല ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

“പണ്ടുകാലത്ത് ഇരുപത് വയസിലാണ് ആളുകള്‍ പ്രണയിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങള്‍ കാരണം ചെറിയ കുട്ടികള്‍ പോലും പ്രണയത്തില്‍ അകപ്പെടുന്നു. എന്റെ കാലത്ത് ഷൂട്ടിങ്ങുകള്‍ കൂടുതലും നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു. അതുകൊണ്ട് സമാധാനത്തോടെയിരിക്കാന്‍ സാധിക്കുമായിരുന്നു.”

“തെറ്റുകാര്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണം. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കല്ലെറിയാന്‍ പൊതുസമൂഹത്തെ അനുവദിക്കണം. പുകവലി തടയാന്‍ സിഗരറ്റ് പാക്കറ്റുകളില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കാറുള്ളതുപോലെ തന്നെ തെറ്റു ചെയ്തവരുടെ നെറ്റിയില്‍ പച്ച കുത്തണം” ഷീല പറഞ്ഞു.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്കാണ് ലഭിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷീലയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി