ലിപ്‌ലോക് ചെയ്യുന്നതില്‍ കുഴപ്പം തോന്നിയില്ല, എന്നാല്‍ അവര്‍ അത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യിപ്പിച്ചതാണ്..: ഹണി റോസ്

അടുത്തിടെയായി ഏറ്റവും കൂടുതല്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള താരമാണ് ഹണി റോസ്. ക്രൂരമായി വിമര്‍ശിക്കപ്പെടുന്നതിനോട് താരം പ്രതികരിക്കുകയും ചെയ്തിരുന്നു. ‘മോണ്‍സ്റ്റര്‍’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ പരാജയമായിരുന്നെങ്കിലും ഹണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചാണ് ഹണി റോസ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ താന്‍ ചെയ്ത ലിപ്‌ലോക്ക് സീന്‍ മാര്‍ക്കറ്റിംഗിനായി ഉപയോഗിച്ചു എന്നാണ് ഹണി പറയുന്നത്. ‘വണ്‍ ബൈ ടു’ എന്ന മുരളി ഗോപി സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് താരം തുറന്നു പറഞ്ഞത്.

ലിപ് ലോക്കുണ്ടെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നില്ല. ഷൂട്ട് തുടങ്ങിയ ശേഷമാണ് അക്കാര്യം പറയുന്നത്. അവര്‍ തന്നെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിപ്പിച്ചു. അതിനാല്‍ തനിക്ക് കുഴപ്പം തോന്നിയില്ല. തെറ്റില്ലെന്നും തോന്നി. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടായിരുന്നു.

പക്ഷെ അവര്‍ ആ സീന്‍ പബ്ലിസിറ്റിക്ക് വേണ്ടി യൂസ് ചെയ്തപ്പോള്‍ തനിക്ക് വിഷമം തോന്നി. മാര്‍ക്കറ്റിംഗ് തന്ത്രമായിരിക്കും. അവര്‍ അത് ഉപയോഗിച്ച രീതിയാണ് തന്നെ വിഷമിപ്പിച്ചത് എന്നാണ് ഹണി റോസ് പറയുന്നത്. 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വണ്‍ ബൈ ടു.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, ശ്രുതി രാമകൃഷ്ണന്‍, അഭിനയ, ശ്യാമപ്രസാദ് തുടങ്ങിയ താരങ്ങളും വേഷമിട്ടിരുന്നു. അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ ‘വീര സിംഹ റെഡ്ഡി’ എന്ന ചിത്രമാണ് ഹണിയുടെതായി ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Latest Stories

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ