പുകമറകള്‍ ധാരാളം കണ്ട ഒരു മനുഷ്യനാണ് കേരളം ഭരിക്കുന്നത്: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുമെന്ന് ഹരീഷ് പേരടി

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുക തന്നെ ചെയ്യുമെന്ന് നടന്‍ ഹരീഷ് പേരടി. പിണറായി വിജയനെതിരെ കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഉണ്ടയില്ലാ വെടിയുമായി ചിലര്‍ ഇറങ്ങാറുണ്ടെന്നും ഇത്തരം പുകമറകള്‍ ധാരാളം കണ്ട ഒരു മനുഷ്യനാണ് കേരളം ഭരിക്കുന്നതെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി പറഞ്ഞു. വാളയാര്‍ കേസിലെ പ്രതികളെ വെറുതേ വിട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഹരീഷിന്റെ പ്രസ്താവന.

കുറിപ്പിന്റെ പൂര്‍ണരൂപം…

കേരളത്തിലെ നാട്ടുജീവിതങ്ങളോടും സാസ്‌കാരിക ലോകത്തോടും ഒന്നും പ്രതികരിക്കാതെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഒരക്ഷരം മിണ്ടാതെ കിട്ടുന്ന സമയങ്ങളില്‍ അവരെ ന്യായീകരിച്ച് നഷ്ടപ്പെട്ട സവര്‍ണ്ണകാലത്തിന്റെ കഥകള്‍ കേട്ട വളര്‍ന്ന ഒരു കൂട്ടവും പഴയ നക്‌സലൈറ്റ് പദവി ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന കുറച്ചാളുകളും പിണറായി വിജയനെതിരെ കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഉണ്ടയില്ലാ വെടിയുമായി ഇറങ്ങാറുണ്ട്. ഇത്തരം പുകമറകള്‍ ധാരാളം കണ്ട ഒരു മനുഷ്യനാണ് കേരളം ഭരിക്കുന്നത്. അതു കൊണ്ടുതന്നെ വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടിയിരിക്കും.

കേസിലെ നടത്തിപ്പില്‍ കടന്നു കൂടിയ എല്ലാ പ്രതിലോമശക്തികളെയും പുറത്ത് നിര്‍ത്തി നിയമത്തിന്റെ വഴിയിലൂടെ അത് നീതിയുടെ മടിത്തട്ടിലേക്ക് മുന്നോട്ട് പോവുക തന്നെ ചെയ്യും. പക്ഷെ നിങ്ങള്‍ അപ്പാപ്പം കിട്ടുന്നവരെ കൂടെ കുട്ടിഎല്ലാ അവസരങ്ങളും ഉപയോഗിക്കണം. അതിനെയെല്ലാത്തിനേയും നേരിടാന്‍ ലോകത്തിനു മുഴുവന്‍ പ്രതീക്ഷയേകി ഒരു കമ്യൂണിസ്റ്റ പ്രസ്ഥാനം ഇവിടെ നെഞ്ചും വിരിച്ച് നില്‍ക്കുന്നുണ്ടാവും. അതല്ലാ നിങ്ങളുടെ ഉണ്ടയില്ലാ വെടികളാണ് ലക്ഷ്യം കാണുന്നതെങ്കില്‍ ആ വിജയാഘോഷത്തിന്റെ അവസാനം നിങ്ങളൊറ്റക്കാവുമ്പോള്‍ ഉറപ്പായും അന്ന് നിങ്ങള്‍ സ്വപ്നം കാണും. ആ സഖാക്കള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്…

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം