നാലാം മതക്കാരെ നിങ്ങളുടെ മതം വിട്ടു പോയ ഈ സ്ത്രീയോടുള്ള നിങ്ങളുടെ പക ഇനിയും തീര്‍ന്നിട്ടില്ലെ? നിങ്ങള്‍ക്ക് ചീഞ്ഞ് അഴുകിയ ബ്രഹ്‌മപുരം സലാം: ഹരീഷ് പേരടി

നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്‍പില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തപ്പോള്‍ കെ കെ രമയ്ക്ക് കൈക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ രമയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

കുറിപ്പ് പൂര്‍ണ്ണ രൂപം

നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുള്ള ആശുപത്രി,അവിടുത്തെ എക്‌സറേ സംവിധാനം,അവിടുത്തെ ഓര്‍ത്തോ ഡോക്ടര്‍..ഇത് നാടകമാണെങ്കില്‍ അവര്‍ക്കെതിരെ നടപെടിയെടുക്കണമെന്ന് K.K.രമ വെല്ലുവിളിക്കുന്നു…ധൈര്യമുണ്ടെങ്കില്‍ അവിടെ തിരത്തലുകള്‍ വരുത്താതെ ആ വെല്ലുവിളി ഏറ്റെടുക്കു…

പ്രിയപ്പെട്ട നാലാം മതക്കാരെ നിങ്ങളുടെ മതം വിട്ടു പോയ ഈ സ്ത്രിയോടുള്ള നിങ്ങളുടെ പക ഇനിയും തീര്‍ന്നിട്ടില്ലെ?..ഈ മത ഭ്രാന്തിനെയാണ് നാലാം മതത്തിന്റെ വര്‍ഗ്ഗീയത എന്ന് പറയുന്നത്…നിങ്ങള്‍ക്ക് ചീഞ്ഞ് അഴുകിയ ബ്രഹ്‌മപുരം സലാം …K.K.രമയെന്ന സഖാവിന് ലാല്‍സലാം..

അതേസമയം, നിയമസഭ സംഘര്‍ഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയപ്പോള്‍, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയത്.

പൊലിസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.കെ.രമ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്തില്ല.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ