''എനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്... എല്ലാ വില്ലന്മാരും നായകനെ കൊല്ലാൻ നടക്കുന്നവരുമല്ല... ''; ഗുരു സോമസുന്ദരം

ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലൂടെ മലയാളികളുടെ മനസ്സിൽ കയറി കൂടിയ താരമാണ് ഗുരു സോമസുന്ദരം. വില്ലൻ കഥാപാത്രത്തിലെത്തിയ സോമസുന്ദരത്തിന് ഹിറോകളോട് ദേഷ്യമാണെന്നും,  വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതിനാണ് കൂടുതൽ ഇഷ്ടമെന്നും  തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ. റെഡ് എഫ്. എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ടെന്നും അതുകൊണ്ടാണ് വില്ലനാകാനാണിഷ്ടമെന്നും പറഞ്ഞത്.

‘തനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്, അതുകൊണ്ട് തന്നെ തനിക്ക് വില്ലനാവാനാണ് ഇഷ്ടം. ഞാൻ ഹീറോ ആയിട്ടും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ ഹീറോ ആവുന്നവർ ഒന്നും ചെയ്യാതിരിക്കുന്നത് കണ്ടിട്ടുണ്ട്. ചില പിരീയഡിൽ അവർക്ക് സൊസൈറ്റിയെ കുറിച്ച് ഒരു ചിന്തയുമില്ലാത്ത പോലെ തോന്നും.

താൻ കണ്ട പല സിനിമകളിലെയും വില്ലൻ കഥാപാത്രം കാണുമ്പോൾ എനിക്ക് ഒരു അടുപ്പം തോന്നും. ബേസിൽ വന്ന് മിന്നൽ മുരളി സിനിമയുടെ കഥ പറഞ്ഞപ്പോൾ തനിക്ക് സന്തോഷമായെന്നും. എന്നോട് പറഞ്ഞു നിങ്ങളാണ് ഈ സിനിമയിലെ സൂപ്പർ വില്ലനെന്ന്. ഈ സിനിമയുടെ കഥ കേട്ടതും താൻ ഓക്കേ പറഞ്ഞു. ഞാൻ വേറൊരു സിനിമയും കമ്മിറ്റ് ചെയ്യാതെ രണ്ടുവർഷം ഇതിന് വേണ്ടി തയ്യാറെടുത്തു.

വില്ലൻ വേഷങ്ങളിൽ ഒരുപാട് വെറൈറ്റിയുണ്ട്. എല്ലാ വില്ലന്മാരും ഹീറോകളെ കൊല്ലാൻ നടക്കുന്നവരല്ല. അവർ ഹീറോയ്ക്ക് വെല്ലുവിളികൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഹീറോക്ക് വെല്ലുവിളികൾ കൊടുക്കുമ്പോഴേ ഹീറോയിസം കാണിക്കാൻ പറ്റുകയുള്ളൂവെന്നും’ ഗുരു സോമസുന്ദരം പറഞ്ഞു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം