കോളേജില്‍ പഠിക്കുമ്പോള്‍ ബസ് പാസ് പൊതിഞ്ഞിരുന്നത് പോലും മമ്മൂക്കയുടെ ചിത്രം കൊണ്ട്: ഗുരു സോമസുന്ദരം

മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ഗുരു സോമസുന്ദരം. വളരെ സിംപിളായ നടനാണ് എന്നതാണ് അദ്ദേഹത്തില്‍ ഏറ്റവും ഇഷ്ടമായ കാര്യം. കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ ബസ് പൊതിഞ്ഞിരുന്നത് പോലും മമ്മൂട്ടിയുടെയും രജനികാന്തിന്റെയും ചിത്രമാണ് എന്നും ഗുരു സോമസുന്ദരം പറയുന്നുണ്ട്.

മമ്മൂട്ടി സാറിന്റെ ‘അമരം’, ‘അയ്യര്‍ ദി ഗ്രേറ്റ്,’ ‘സിബിഐ’ സീരീസ് തുടങ്ങി ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. വിസിഡിയിലാണ് കണ്ടത്. വളരെ സിംപിളായ ആക്ടറാണ് എന്നതാണ് മമ്മൂക്കയില്‍ ഏറ്റവും ഇഷ്ടമായ കാര്യം. തമിഴില്‍ ‘അഴകന്‍’ എന്ന പടം വളരെ ഇഷ്ടമാണ്.

ദളപതിയിലെ മമ്മൂട്ടിയുടെ എല്ലാ സീനും വീണ്ടും വീണ്ടും കാണാറുണ്ട്. കോളേജില്‍ പോകുന്ന സമയത്ത് കയ്യില്‍ ഒരു ബസ് പാസുണ്ടായിരുന്നു. ആ പാസ് പൊതിഞ്ഞിരുന്നത് ദളപതി കാസറ്റിലെ മമ്മൂക്കയും രജനികാന്തും നില്‍ക്കുന്ന ചിത്രം കൊണ്ടായിരുന്നു. ആ പാസ് ഇപ്പോള്‍ കയ്യിലില്ല.

പക്ഷേ ഇപ്പോഴും ടിവിയില്‍ ദളപതി വരുമ്പോള്‍ ഇരുന്ന് കാണും. രണ്ട് ഉഗ്രന്‍ നടന്മാര്‍ അഭിനയിച്ച സിനിമയല്ലേ എന്നാണ് ഗുരു സോമസുന്ദരം ക്ലബ്എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, മലയാളത്തില്‍ ‘മിന്നല്‍ മുരളി’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗുരു സോമസുന്ദരം. തുടര്‍ന്ന് താരം മലയാള സിനിമയിലും സജീവമാവുകയായിരുന്നു.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’, ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ എന്നിവയാണ് ഗുരുവിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. ‘നാലാം മുറ’, ‘ഹയ’ എന്നിവയാണ് ഗുരു സോമസുന്ദരം അഭിനയിച്ച് ഈയിടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ