'നീയെന്നെ വിളിച്ചില്ലേലും ഞാന്‍ വരുമെടാ' എന്ന് മമ്മൂട്ടി, അഞ്ചാറ് വണ്ടിയില്‍ സിനിമാ സ്‌റ്റൈലില്‍ ആയിരുന്നു വരവ്: ഗിന്നസ് പക്രു

സിനിമാ ഷൂട്ടിംഗിനിടെ മമ്മൂട്ടി വീട്ടിലേക്ക് വന്ന അനുഭവം പറഞ്ഞ് നടന്‍ ഗിന്നസ് പക്രു. ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴത്തെ സംഭവമാണ് ഒരു ചാനല്‍ പരിപാടിക്കിടെ പക്രു തുറന്നു പറഞ്ഞത്. കോട്ടയത്ത് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഒരു ദിവസം മീനും ചോറും കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുരാജ് പറഞ്ഞു.

വീട്ടില്‍ പോയാല്‍ കഴിക്കാമെന്ന് താനും പറഞ്ഞു. സലീമേട്ടനും ഇന്നസെന്റ് ചേട്ടനും അവിടെയുണ്ടായിരുന്നു. അപ്പോള്‍ അവര്‍ മൂന്നാളും കൂടെ വീട്ടിലേക്ക് വരാന്‍ തയ്യാറായി. തങ്ങളിങ്ങനെ പോകുന്നുണ്ട് എന്ന് മമ്മൂക്കയോട് പറയാന്‍ ചെറിയൊരു പേടി. അദ്ദേഹത്തെ വീട്ടിലേക്ക് വിളിക്കാനൊക്കെ ഒരു പേടി.

അതുകൊണ്ടു പിന്നെ താന്‍ ഒന്നും പറഞ്ഞില്ല. ഇവരെ മൂന്നു പേരെയും ക്ഷണിച്ചിട്ട് വീട്ടിലേക്ക് പോയി. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ സുരാജിന്റെ ഫോണ്‍ വന്നു. “നിങ്ങളെന്താ മമ്മൂക്കയെ വിളിച്ചില്ലേ, മമ്മൂക്ക ദാ നിങ്ങളുടെ വീട്ടിലേക്ക് വരാന്‍ വണ്ടിയില്‍ കയറി ഇരിക്കുന്നു” എന്ന് പറഞ്ഞു.

ആകെ തല കറങ്ങുന്ന പോലെ തോന്നി. പിന്നെ കുറച്ച് കഴിഞ്ഞപ്പോഴതാ, അഞ്ചാറ് വണ്ടി വീടിന് മുന്നില്‍ വന്നുനില്‍ക്കുന്നു. സിനിമാ സ്റ്റൈലിലായിരുന്നു മമ്മൂട്ടി ഇറങ്ങിവന്നത്. “നീയെന്നെ വിളിച്ചില്ലേലും ഞാന്‍ വരുമെടാ” എന്ന് പറഞ്ഞു. അങ്ങനത്തെ ഒരു മനുഷ്യനാണ് അദ്ദേഹം എന്നാണ് പക്രു പറയുന്നത്.

Latest Stories

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ