'അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ...ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം'; പരിഹസിച്ച് ജോയ് മാത്യു

സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടുന്ന ഇടത് പക്ഷത്തിന് നേരെ പരിഹാസ പോസ്റ്റുമായി നടൻ ജോയ് മാത്യു. യാത്ര സൗജന്യമാകുമ്പോൾ സ്ത്രീകൾ മിച്ചം പിടിക്കുന്ന തുകയും അതിന്റെ ഔചിത്യവും വിളിച്ചോതുന്നതാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നർമ്മബോധമില്ലാത്ത അന്തം കമ്മികൾ കമന്റ് ബോക്സിൽ ലഹരി മരുന്നിനായി മുറവിളി കൂട്ടുന്നത് കാര്യമാക്കേണ്ട എന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്
==================

മിനിക്കഥ (പകർപ്പവകാശം ഇല്ലാത്തത് )
മിച്ചമൂല്യം
———-
സ്ത്രീകൾക്ക് സൗജന്യമായി ബസ് യാത്ര തുടങ്ങി ഒരാഴ്ച കഴിഞ്ഞ്.
കാലത്ത് മുതൽ കാരണഭൂതത്തിനെ വിമർശിക്കുന്നവനെയല്ലാം ഫേസ് ബുക്കിൽ തിരഞ്ഞു പിടിച്ച് തെറി വിളിച്ചു. ശേഷം സന്ധ്യാ സമയം അന്തം കമ്മി തളർന്നിരുപ്പായി. ഒരു ചായ വേണം. ഇടാൻ ഭാര്യ എത്തിയിട്ടില്ല. അവൾ ഇങ്ങു വരട്ടെ
‘കടക്ക് പുറത്ത് ‘പറയണം.
‘ചക്കാത്ത് ബസ് നോക്കിയിരുന്നതല്ലേ നീ? ‘പടി കടന്നു വന്ന പങ്കാളിയെ നോക്കി പോരാളി ഗർജ്ജിച്ചു.
പക്ഷെ മിന്നൽപിണറായ ഒരു പ്രതികരണം അയാളെ ഞെട്ടിച്ചു.
നാണം വേണം മനുഷ്യാ, ഇതാ ഈയാഴ്ചത്തെ 500 രൂപ ബാക്കി. ഇവിടെ മാസപ്പടി ഒന്നും കിട്ടാനില്ല. ഇതുപോലെ പോയാൽ ഒരു കൊല്ലം 25000 രൂപ എങ്കിലും മിച്ചം കിട്ടും. മര്യാദ ആണെങ്കിൽ ഇതിൽ ഒരു വീതം കിട്ടും.
അന്തം കിടുങ്ങി.
എന്ത്.. സ്‌ത്രീകൾ ബസ്സ് കൂലി മിച്ചം വെക്കുക! മാത്രമല്ല.. സ്വാതന്ത്രത്തെക്കുറിച്ചും തന്റെ അടിമത്വത്തിൽ നിന്നുള്ള മോചനത്തെക്കുറിച്ചും ചിന്തിച്ചു തുടങ്ങി…. എന്നോ ?
അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ !
ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം ?
ചിന്തിച്ചിരുന്ന അന്തത്തിന്റെ ഫോണിൽ ഒരു നോട്ടിഫികേഷൻ തലനീട്ടി.
🙄🤪
ശ്രദ്ധിക്കുക : നർമ്മബോധമില്ലാത്ത അന്തം കമ്മികൾ കമന്റ് ബോക്സിൽ ലഹരി മരുന്നിനായി മുറവിളി കൂട്ടുന്നത് കാര്യമാക്കേണ്ട ,
അതൊക്കെ തൂഫാൻ വലയിൽ വീഴാനുള്ള മീൻ കുഞ്ഞുങ്ങളാണ്

Latest Stories

'വർഗീയ പ്രചാരണം നടത്തിയതിന് കേസ് എടുക്കണം'; ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഇപ്പോഴും സവർണബോധം; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞതും മോദിയെ കെട്ടിപിടിക്കുന്നതും അതുകൊണ്ട് : എകെ ബാലൻ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികൾക്ക് നോട്ടീസ്

'പുതിയ അണക്കെട്ട് അനുവദിക്കില്ല'; മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

'പിഎം ശ്രീ നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കും, രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ’; സുരേഷ് ഗോപി

വീണ്ടും ശക്തിയാർജ്ജിച്ച് കാലവര്‍ഷം; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സമാധാന കരാർ ഫലം കണ്ടു; അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 114 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില 78.66 ഡോളറായി

സംസ്ഥാനത്ത് അവയവക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് ഇഡിയുടെ വ്യാപക റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

'എന്നെക്കുറിച്ച് എൻ്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്‌റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ'; യൂട്യൂബ് വ്ലോഗർക്കെതിരെ നടി ലക്ഷ്‌മിപ്രിയ

യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കും