ഞാന്‍ ഓര്‍ഡര്‍ ചെയ്യാത്ത ആണുങ്ങളുടെ അണ്ടര്‍വയര്‍ ഒക്കെ വീട്ടിലേക്ക് വന്നിട്ടുണ്ട്: ഗ്രേസ് ആന്റണി

ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത താരമാണ് ഗ്രേസ് ആന്റണി. ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സ,വിധാനം ചെയ്യുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രമാണ് ഗ്രേസ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ സിനിമയിൽ വന്നതിന് ശേഷമുള്ള ജീവിതത്തെ പറ്റി സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. ഫാഷൻ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് താൻ എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്, കൂടാതെ സ്വന്തമായി സ്റ്റൈൽ ഫോളോ ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് ഗ്രേസ് ആന്റണി പറയുന്നു.

“അങ്ങനെ ഇരിക്കണം, ഇങ്ങനെ നില്‍ക്കണമെന്നൊക്കെയുള്ള കണ്ടീഷന്‍ വന്നതോടെ ഞാനല്ലാതെ ഇരിക്കുന്നത് പോലെ തോന്നി. നമ്മള്‍ ഇല്ലാതായി പോകുന്നതായി തോന്നിയപ്പോഴാണ് ആരെയും കൂടെ കൂട്ടാതെയായത്. പിന്നെ ഞാന്‍ ഫാഷന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്.

അതിനെ പറ്റിയൊരു ധാരണയൊക്കെ ഉണ്ട്. മറ്റുള്ളവര്‍ ഇടുന്ന ഡ്രസ് പാറ്റേണ്‍ ഫോളോ ചെയ്യാന്‍ എനിക്കിഷ്ടമില്ല. സ്വന്തം സ്റ്റൈലാണ് ഞാന്‍ നോക്കുന്നത്. പിന്നെ ഞാന്‍ ചെയ്യുന്നത് പോലെ ഇന്‍സ്പയര്‍ ചെയ്തിട്ട് വേറെ ആളുകള്‍ ഇടുന്നതും കാണാറുണ്ട്. അതെനിക്ക് ഭയങ്കര സന്തോഷമാണ്.”

ഞാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വില കൂടിയത് കാറായിരിക്കും. ഏറ്റവും വില കുറഞ്ഞത് ഒരുപാടുണ്ട്. വില കുറഞ്ഞ സാധനങ്ങളാണ് എനിക്കേറ്റവും ഇഷ്ടം. ഇടയ്ക്ക് കുറച്ച് കാശ് കൈയ്യിലേക്ക് വന്നപ്പോള്‍ ഭയങ്കരമായി ഷോപ്പിങ് നടത്തിയിരുന്നു.

പതിനായിരം രൂപയുടെ സാധനം വാങ്ങിയെങ്കില്‍ ഞാനിത് തന്നെ പറഞ്ഞോണ്ട് ഇരിക്കും. പിന്നെ വേറെ എവിടെയെങ്കിലും ചെല്ലുമ്പോഴാണ് പതിനായിരത്തിന്റെ സാധനം അഞ്ഞൂറ് രൂപയ്ക്ക് കാണുന്നത്.

ഇതോടെ ആ പൈസയ്ക്ക് എന്തോരം ഏത്തപ്പഴം വാങ്ങിക്കാമായിരുന്നു എന്നോര്‍ത്ത് വിഷമിക്കും. ഈ പ്രൊഫഷന്‍ ആയത് കൊണ്ട് പെട്ടെന്ന് ഫാഷന്‍ മാറും. നേരത്തെ ഉപയോഗിച്ചത് വീണ്ടും ഇട്ടിട്ട് വന്നാല്‍ ചേച്ചിയ്ക്ക് ഈ ഷര്‍ട്ട് മാത്രമേയുള്ളോ, ഇത് കഴുകിയില്ലേ എന്നൊക്കെയുള്ള ചോദ്യം വരും. സത്യത്തില്‍ ഇതിന് പതിനായിരം രൂപയുണ്ടെന്ന് അവന്മാര്‍ക്ക് അറിയില്ലല്ലോ എന്ന് നടി തമാശരൂപേണ ചോദിക്കുന്നു.

ഒരു തവണ ഇടാന്‍ ഇത്രയും വില കൊടുത്ത് വാങ്ങിക്കേണ്ടത് ഇല്ലല്ലോ എന്ന് പിന്നെ തിരിച്ചറിഞ്ഞു. ഞാനിങ്ങനെ വിലയുള്ളതാണ് വാങ്ങിക്കുന്നതെന്ന് അമ്മയൊന്നും അറിയാറില്ല. അറിഞ്ഞാല്‍ വഴക്ക് കേള്‍ക്കും.

ഓണ്‍ലൈനിലൂടെ ഷോപ്പിങ്ങ് നടത്താറുണ്ട്. വേറെ ആളുകളുടെ ഒക്കെ സാധാനം എനിക്ക് വന്നിട്ടുണ്ട്. ഞാന്‍ ഓര്‍ഡര്‍ ചെയ്യാത്ത ആണുങ്ങളുടെ അണ്ടര്‍വയര്‍ ഒക്കെ വീട്ടിലേക്ക് വന്നിട്ടുണ്ട്. ഇത് എന്ത് പറഞ്ഞ് റിട്ടേണ്‍ അയക്കാനാണ്. എന്നാല്‍ അച്ഛനിരിക്കട്ടേ എന്ന് പറഞ്ഞ് അതങ്ങ് കൊടുത്തു.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ഗ്രേസ് ആന്റണി പറഞ്ഞത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ