ചിലരെ കാണുമ്പോള്‍ 'ഇയാള്‍ക്ക് പ്രശ്‌നങ്ങളുണ്ടല്ലോ' എന്നു ചിന്ത വരും.. അത് ശരിയായി തന്നെ വരാറുമുണ്ട്: ഗൗതമി

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായര്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ‘മേരി ആവാസ് സുനോ’ എന്ന ചിത്രമാണ് ഗൗതമിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തന്റെ സൈക്കോളജി പഠനം പൂര്‍ത്തിയാക്കാനാണ് താരം സിിനിമയില്‍ നിന്നും ഇടവേള എടുത്തത്.

ക്ലിനിക്കല്‍ സൈക്കോളോജി പഠിച്ച ശേഷം ആളുകളെ കാണുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമുണ്ടല്ലോ എന്നൊക്കെ തോന്നാറുണ്ട് എന്നാണ് ഗൗതമി പറയുന്നത്. ”സൈക്കോളജി പഠിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ആളുകളെ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. മനപൂര്‍വമല്ല. സ്വാഭാവികമായി വരുന്നതാണത്.”

”ചിലരെ കാണുമ്പോള്‍ ‘ഇയാള്‍ക്ക് പ്രശ്‌നങ്ങളുണ്ടല്ലോ’ എന്നു ചിന്ത വരും. ആ തോന്നല്‍ ശരിയായി തന്നെ വരാറുമുണ്ട്. ഞാന്‍ ഓരോന്നു ചിന്തിച്ചു കൂട്ടുന്നതാണെന്നു കരുതി ആരോടും പങ്കുവയ്ക്കാറില്ല. ഉത്കണ്ഠ കൂടുതലുള്ള ആളാണ് ഞാന്‍.”

”കൂട്ടുകാരെ ആരെയെങ്കിലും വിളിക്കുമ്പോള്‍ ഫോണെടുത്തില്ലെങ്കില്‍, സംസാരിക്കുമ്പോള്‍ സ്വരം മാറിയാല്‍ എനിക്കു ടെന്‍ഷനാണ്. അതില്‍ നിന്നെല്ലാം ഞാന്‍ ഇപ്പോള്‍ പുറത്തു കടന്നു. നമ്മള്‍ കരുതുന്നതു പോലെയല്ല. നമുക്ക് നമ്മുടെതായ കാര്യങ്ങള്‍ ഉള്ളതു പോലെതന്നെയാണ് അവര്‍ക്കും.”

”എല്ലാവരുടെ പ്രതികരണവും നമ്മള്‍ വിചാരിച്ചതു തന്നെ ആകണമെന്നില്ല. അമിത ചിന്ത മൂലമുള്ള ഉത്കണ്ഠ ഒഴിവാക്കാന്‍ സ്വയം ശ്രമിക്കാറുണ്ട്. തുറന്ന സംസാരവും പെരുമാറ്റവും പൊതുവേ കുറവല്ലേ നമ്മുടെ നാട്ടില്‍” എന്നാണ് ഗൗതമി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'