ഐശ്വര്യയുടെ അവസ്ഥ കണ്ട് 'ഇവളൊക്കെ ഇത് തന്നെ അനുഭവിയ്ക്കണം' എന്ന് പറയുന്ന വൃത്തികെട്ട മനസ്സുള്ളവര്‍ക്കായി..; ഉമാ നായരുടെ കുറിപ്പ്

പ്രജ, നരംസിഹം തുടങ്ങിയ മോഹന്‍ലാലിന്റെ വന്‍ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായികയായ ഐശ്വര്യ തന്റെ സ്വകാര്യ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തിയത് ആരാധകരില്‍ വലിയ ഞെട്ടലുളവാക്കിയിരുന്നു.

തെരുവുതോറും സോപ്പ് വിറ്റാണ് താന്‍ ഇപ്പോള്‍ ജീവിയ്ക്കുന്നത് എന്ന് ഐശ്വര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതം പ്രചോദനപരമാണ് എന്നാണ് ഉമ നായര്‍ പറയുന്നത്. സെലിബ്രിറ്റികള്‍ എല്ലാം ആഡംബര വിതം ആഗ്രഹിക്കുന്നവരാണ് എന്നും, അതില്ല എങ്കില്‍ തീര്‍ന്നു എന്നും പറയുന്നവര്‍ക്കുള് മറുപടിയാണ് ഐശ്വര്യയുടെ ജീവിതം എന്നും ഉമ നായര്‍ പറയുന്നു.

ഐശ്വര്യയെ സംബന്ധിച്ച പോസ്റ്റ് റീ പോസ്റ്റ് ചെയ്തുകൊണ്ട് ഉമ എഴുതി, ‘ഈ പോസ്റ്റ് റീ പോസ്റ്റ് ചെയുന്നത് മറ്റൊന്നും കൊണ്ടല്ല കലാകാരന്‍മാരെ കുറിച്ച് ചിലര്‍ എങ്കിലും ചിന്തിക്കുന്ന കാര്യം ഉണ്ട് ആഡംബരം മാത്രമേ ഈ കൂട്ടര്‍ക്കു പറ്റു അതില്ലാതെ വന്നാല്‍ തീര്‍ന്നു എന്ന്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും മുന്നേറാന്‍ സാധിക്കുന്നവര്‍ ഈ കൂട്ടരിലും ഉണ്ട്.

പിന്നെ ഈ പോസ്റ്റ് കണ്ടിട്ട് ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണം എന്ന് പറയുന്ന വൃത്തി കെട്ട മനസ്സുള്ളവര്‍ക്കായി ഒന്ന് മാത്രം പറയുന്നു, അദ്ധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്. പലര്‍ക്കും ഈ ആര്‍ട്ടിക്കിള്‍ ഒരു പ്രചോദനം ആകണം എന്ന് എനിക്ക് തോന്നി. ഐശ്വര്യ എന്ന നടിയോട് ബഹുമാനവും സ്നേഹവും ആരാധനയും കൂടി’ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ