സിനിമ ജീവിതമല്ല, ജീവിതത്തിന്റെ ഭാഗമാണ്, അച്ഛൻ ആക്ടറായതിൻ്‍റെ രണ്ട് ​ഗുണം മാത്രമേ എനിക്ക് കിട്ടിട്ടുള്ളു: അഹാന കൃഷ്ണ

മലയാളത്തിലെ യുവ നടിമാർക്കിടയിലെ ശ്രദ്ധേയ താരമാണ് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അഹാന ചുരുങ്ങിയകാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ട നയികമാരിൽ ഒരാളായി മാറിയിരുന്നു. ഇപ്പോഴിതാ അച്ഛൻ ഒരു ആക്ടറായതിൻ്‍റെ ​ഗുണത്തെ കുറിച്ചും, തനിക്ക്  സിനിമ എന്താണെന്നും പറയുകയാണ് അഹാന.

അച്ഛൻ അക്ടറായത് കൊണ്ട് തനിക്ക് രണ്ടേ രണ്ട് ​ഗുണമേ കിട്ടിട്ടുള്ളുവെന്നാണ് അവർ പറഞ്ഞത്. താൻ ജനിക്കുന്നതിന് മുൻപേ അച്ഛൻ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലുള്ളവരെ കോൺടാക്ട് ചെയ്യണമെങ്കിൽ അവരുടെ നമ്പർ എടുത്ത് തരാൻ അച്ഛന് സാധിക്കും. പക്ഷേ ബാക്കിയൊക്കെ തന്റെ ഭാ​ഗ്യമാണെന്നും അവർ പറഞ്ഞു.

തന്റെ ആദ്യ സിനിമ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമതൊരു സിനിമ തനിക്ക് കിട്ടിയത്. അച്ഛൻ ഒരു നടൻ അയതുകൊണ്ട് തന്നെ ഇതെല്ലാം സിനിമയുടെ ഒരു ഭാഗമാണെന്ന് തനിക്ക് അറിയാം. കുട്ടിക്കാലം മുതൽ അത് കാണാറുമുള്ളതാണ്. അതുകൊണ്ട് തന്നെ സിനിമ ഇല്ലാതിരുന്ന സമയത്ത് തനിക്ക് ഒരു വിഷമമോ സങ്കടമോ വന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇപ്പോഴും ഒരു വലിയ പ്രോജക്ട് വന്നിട്ട് ലാസ്റ്റ് മിനിറ്റ് തന്നെ എടുത്ത് മാറ്റിയാൽ വിഷമമാകും പക്ഷേ അതിനപ്പുറത്ത് തകർന്നുപോകുകയോ ഇല്ലാതാകുകയോ ചെയ്യില്ലെന്നും സിനിമ തന്റെ ജീവിതമല്ല ജീവിതത്തിന്റെ ഭാ​ഗം മാത്രമാണെന്നും അഹാന മനോരമ ഓൺലെെന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Latest Stories

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി

12 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നതിന് 150 രൂപ ടോള്‍ നല്‍കണോ?; പാലിയേക്കര ടോള്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീംകോടതിയുടെ 'ട്രോള്‍'

ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍