ഞങ്ങള്‍ പിന്നോട്ടില്ല; ലിബര്‍ട്ടി ബഷീറിന് എന്തു വേണമെങ്കിലുമാകാം- ഫിയോക് പ്രസിഡന്റ്

ലിബര്‍ട്ടി ബഷീറിന് താത്പര്യമാണെങ്കില്‍ അദ്ദേഹത്തിന്റെ തീയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ”ലിബര്‍ട്ടി ബഷീറിന് അദ്ദേഹത്തിന്റെ കൈയിലുള്ള ഇരുനൂറോ രണ്ടായിരമോ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാം. അത് അദ്ദേഹത്തിന്റെ അവകാശമാണ്. തങ്ങള്‍ എന്തായാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല.  സംഘടനയില്‍ ആന്റണി രാജി സമര്‍പ്പിച്ചിട്ടുണ്ട്. അതെക്കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാനാവില്ല”- വിജയകുമാര്‍ പറഞ്ഞു.

അതേസമയം, തിയേറ്റര്‍ ഉടമസ്ഥരുടെ സംഘടന ഫിയോകിന്റെ എതിര്‍പ്പ് മറികടന്ന് മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. അറിയിച്ചിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ഇത് സംബന്ധിച്ച് സംസാരിക്കുമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

”ഫിയോകിന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് അവര്‍. കേരളത്തില്‍ 200 തിയേറ്ററുകളോളം ഞങ്ങളുടെ സംഘടനയുടെ കീഴില്‍ വരുന്നുണ്ട്. പ്രിയദര്‍ശനോടും ആന്റണി പെരുമ്പാവൂരിനോടും ഇത് സംബന്ധിച്ച് സംസാരിക്കും. പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് കരാറുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.”എന്നായിരുന്നു ഇത് സംബന്ധിച്ച ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'