കാര്‍ബണിലെ കഥാപാത്രത്തിന് എന്റെ ജീവിതവുമായി അടുത്തബന്ധം , കാര്‍ബണ്‍ കാലത്തെ അതിജീവിയ്ക്കുന്ന ചിത്രം- ഫഹദ് ഫാസില്‍

കാര്‍ബണിലെ കഥാപാത്രം തന്റെ ജീവിതത്തോടടുത്തു നില്‍ക്കുന്നതാണെന്ന് നടന്‍ ഫഹദ്. കാര്‍ബണ്‍ കാലത്തെ അതിജീവിയ്ക്കുന്ന ചിത്രമാണെന്നും, ഒരു കാലഘട്ടത്തിനു വേണ്ടി മാത്രമായി താന്‍ സിനിമ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം എന്റെ ഇമാജിനേഷനില്‍ നിന്ന് അവതരിപ്പിച്ചവയാണ്. അവര്‍ ഇങ്ങനെയായിരിക്കും ചിന്തിക്കുക , പ്രവര്‍ത്തിക്കുക എന്നൊക്കെ ഇമാജിന്‍ ചെയ്ത് അതിനനുസരിച്ച് അഭിനയിച്ചു. എന്നാല്‍ കാര്‍ബണിലെ സിബി എന്ന കഥാപാത്രത്തില്‍ ഫഹദുണ്ട്. ഫഹദില്‍ സിബിയും എന്റെ എന്തൊക്കെയോ ഭാഗങ്ങള്‍ സിബിയിലുണ്ട്. അതുകൊണ്ടാണ് ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ സാധിച്ചത്. ഇതിലെ കഥാപാത്രങ്ങളെല്ലാം നമ്മുടെ അയല്‍ക്കാരോ നമുക്ക് അടുത്തറിയാവുന്നവരോ ആണെന്ന തോന്നലുണ്ടാക്കും. അതു തന്നെയാണ് സിനിമയുടെ മികവും.

ന്യൂസ് 18 കേരളത്തിനനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഫഹദ് ഫാസില്‍ നായകനായി വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന