ബിഗ്‌ബോസ് താരവും നടിയുമായ സജ്‌ന നൂർ ഗർഭിണിയാണെന്ന വാർത്ത ഇക്കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ച് പോസ്റ്റ് പ്രത്യക്ഷമായത്. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചു. പിന്നാലെ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. ഇപ്പോഴിതാ വീഡിയോ നീക്കിയ ശേഷം വിശദീകരണവുമായി എത്തിയിരിക്കുകയാണ് സജ്‌ന നൂർ.
തൻറെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സജ്ന പറയുന്നു. രണ്ടര മാസം ഗർഭിണിയാണെന്ന് അറിയിച്ച് പങ്കുവച്ച ഇൻസ്‌റ്റഗ്രാം പോസ്‌റ്റ് വന്നത് തന്റെ അറിവോടെയല്ലെന്ന് സജ്‌ന നൂർ പറഞ്ഞു. വീണ്ടെടുത്ത ഇൻസ ഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സജ്‌ന സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ പറ്റിയ അവസ്‌ഥയിലുമല്ല ഞാൻ. ഞാൻ അങ്ങേയറ്റം തളർന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളു. ഓരോ ട്രോമയിൽ നിന്നും റിക്കവറാകുന്നതെ ഉള്ളു. ആര് കൊല്ലാക്കൊല ചെയ്താലും എൻ്റെ മക്കൾക്ക് വേണ്ടി ഞാൻ ജീവിക്കും. ഇതാരാണെന്ന് ഞാൻ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കുമെന്നും സജ്‌ന നൂർ പറയുന്നു.
എൻ്റെ കുറച്ച് വിവാദമായ വീഡിയോകൾ വന്ന് കൊണ്ടിരിക്കുകയാണ്. ഫോട്ടോസും കാര്യങ്ങളും വെച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമേ ആയിട്ടുള്ളൂ. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു. എങ്ങനെയാണെന്ന് എനിക്കറിയില്ല. തുറക്കാൻ പറ്റുന്നില്ലായിരുന്നു. ഈ ന്യൂസ് കണ്ട് എന്റെ ഫ്രണ്ട്സ് കുറേപ്പേർ മെസേജ് ചെയ്തു. കൺ ഗ്രാജുലേറ്റ് ചെയ്‌തപ്പോൾ കാര്യം തിരക്കി. അപ്പോഴാണ് ഓരോരുത്തരുടെ യൂട്യൂബ് വീഡിയോകൾ ഇട്ടത്. അപ്പോഴാണ് ഞാൻ വിവരങ്ങളെടുത്തു. പാനിക്കായി എൻ്റെ അക്കൗണ്ട് ഡീൽ ചെയ്യുന്ന ഷാലുവിനെ വിളിച്ചു. അവൾ നോക്കിയിട്ട് അവൾക്കും തുറക്കാൻ പറ്റുന്നില്ലായിരുന്നു. അവൾ എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്‌ത് എടുത്തതാണിത്.
സജ്‌ന നൂർ പറഞ്ഞത്
എന്റെ കുറച്ച് വിവാദ വിഡിയോകൾ ഇപ്പോൾ വന്നു കൊണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എൻ്റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു. എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല. ഈ വാർത്ത ഞാൻ അറിയുന്നത് സുഹൃത്തുക്കൾ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങൾ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എൻ്റെ അക്കൗണ്ട് ഡീൽ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു. അവൾക്കും അത് ഓപ്പണാക്കാൻ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്‌ത് എടുത്തതാണ്. അതിൽ വന്ന പോസ്‌റ്റുകളെല്ലാം ഞങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തിക്കെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്‌ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയിൽ വിഡിയോകൾ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. ഞാൻ വിഡിയോയിലൂടെ തന്നെ നിങ്ങളെ അറിയിക്കും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്‌തത് ആരായാലും അത് ഞാൻ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നിമയമത്തിൻ്റെ വഴിയെ ഞാൻ നീങ്ങിക്കോളാം.