കുഞ്ഞുമറിയം സംശയം ചോദിക്കുമ്പോള്‍ ഞാന്‍ ഗൂഗിള്‍ എടുക്കും.. ഒന്നും ഞാന്‍ ഓര്‍ത്തിരിക്കുന്ന കാര്യങ്ങളല്ല: ദുല്‍ഖര്‍ സല്‍മാന്‍

തന്റെ ഏറ്റവും വലിയ ഫാന്‍ ഗേള്‍ മകള്‍ മറിയം ആണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മകള്‍ ജനിച്ചതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി ദുല്‍ഖര്‍ പറഞ്ഞിരുന്നു. എവിടെ പോയാലും വീട്ടിലേക്ക് വേഗം തിരിച്ചെത്താനായി ശ്രമിക്കാറുണ്ട് എന്നും പറഞ്ഞിരുന്നു.

മിക്ക അഭിമുഖങ്ങളിലും കുഞ്ഞുമറിയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദുല്‍ഖര്‍ മറുപടി പറയാറുണ്ട്. കുഞ്ഞുമറിയത്തിന്റെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കാനായി താന്‍ ഇപ്പോള്‍ തന്റെ തന്നെ ഫിലിമിയോഗ്രാഫി ഗൂഗിള്‍ ചെയ്യാറുണ്ട് എന്നാണ് ദുല്‍ഖര്‍ ഇപ്പോള്‍ പറയുന്നത്.

മകളോടൊപ്പം കുറച്ച് സമയം മാത്രമാണ് ചിലവഴിക്കാനാവുന്നത്. അമാല്‍ ആണ് അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. അവള്‍ സ്ട്രിക്ടാക്കിയാണ് നിര്‍ത്തുന്നത്. താന്‍ വന്നാല്‍ അതെല്ലാം കളയാറുണ്ട്. മറിയത്തിനൊപ്പമായി ചേച്ചിയുടെ മക്കളുമുണ്ട്. അവരെല്ലാം ഒന്നിച്ച് കളിക്കുന്നത് കണ്ടോണ്ടിരിക്കാന്‍ നല്ല രസമാണ്.

രണ്ടാമത്തെ സിനിമ ഏതാണ്, ആ പാട്ട് ഏത് ചിത്രത്തിലേതാണ് എന്നൊക്കെയാണ് ഇടയ്ക്ക് മറിയം ചോദിക്കാറുള്ളത്. ഇതൊന്നും താന്‍ ഓര്‍ത്തിരിക്കുന്ന കാര്യങ്ങളല്ല. അതിനാല്‍ താന്‍ ഗൂഗിളില്‍ നോക്കിയാണ് ഉത്തരങ്ങള്‍ കണ്ടെത്തുന്നത്. തന്റെ സിനിമകളിലെ പാട്ടുകളെല്ലാം അവള്‍ കേള്‍ക്കാറുണ്ട്.

ഇപ്പോള്‍ സീതാരാമത്തിലെ പാട്ടാണ് കേള്‍ക്കുന്നത്. തന്റെ ഏറ്റവും വലിയ ഫാന്‍ ഗേള്‍ ആണ് മകളെന്ന് പറഞ്ഞപ്പോള്‍ അതെയെന്ന് പറഞ്ഞ് ശരി വെക്കുകയായിരുന്നു ദുല്‍ഖര്‍. അതിരാവിലെ ജിമ്മില്‍ പോവുകയും വൈകുന്നേരങ്ങളില്‍ മകളോടൊപ്പം സമയം ചിലവഴിക്കുകയുമാണ് ചെയ്യാറ് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

Latest Stories

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!

ഡബ്ല്യൂസിഎല്ലിലെ ഇന്ത്യ-പാക് മത്സര വിവാദത്തെ കുറിച്ച് ചോദ്യം; വൈറലായി സിറാജിന്റെ പ്രതികരണം

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ