'ഞാന്‍ ഇപ്പോഴും സിംഗിളായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?'; ആരാധകര്‍ കാത്തിരുന്ന വാക്കുകളുമായി വിജയ് ദേവരകൊണ്ട

ആദ്യമായി തന്റെ പ്രണയത്തെ കുറിച്ചും വിവാഹ സങ്കല്‍പ്പങ്ങഴെ കുറിച്ചും മനസ് തുറന്ന് തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട. താന്‍ ഇപ്പോള്‍ പ്രണയത്തിലാണെന്നും ഒപ്പം അഭിനയിച്ചിട്ടുള്ള നടിയെ പ്രണയിച്ചിട്ടുണ്ടെന്നും താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

എനിക്ക് 35 വയസായി. അതുകൊണ്ട് തന്നെ ഞാന്‍ ഇപ്പോഴും സിംഗിളായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പ്രണയ ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ശക്തമായ ഒരു സൗഹൃദം കെട്ടിപ്പടുക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഡേറ്റിന് പോകാറില്ല. ഒരാളെ പരിചയപ്പെട്ടതിന് ശേഷം വളരെക്കാലം സംസാരിച്ച് സൗഹൃദം കെട്ടിപ്പടുത്തതിന് ശേഷം മാത്രമാണ് ഞാന്‍ ഡേറ്റിന് പോകാറുള്ളത്.

സ്‌നേഹിക്കപ്പെടുമ്പോള്‍ അത് എന്താണെന്ന് എനിക്കറിയാം. എനിക്ക് നിരുപാധികമായ സ്‌നേഹം അറിയില്ല. കാരണം എന്റെ സ്‌നേഹം പ്രതീക്ഷകളോടെയാണ് വരുന്നത്. അതിനാല്‍ വ്യക്തമായും എന്റെ സ്‌നേഹം നിരുപാധികമല്ലെന്ന് തോന്നുന്നു.

നിരുപാധികമായ സ്‌നേഹം പ്രതീക്ഷിക്കുന്നത് ശരിയാണോയെന്ന് പോലും എനിക്കറിയില്ല. വിവാഹം ഒരാളുടെ കരിയറിനിടയില്‍ വരേണ്ടതില്ല. വിവാഹം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. അത് നിങ്ങള്‍ ചെയ്യുന്ന തൊഴിലിനെ ആശ്രയിച്ചിരിക്കുന്നു- വിജയ് പറഞ്ഞു.

ഒപ്പം അഭിനയിച്ച നടിയെ പ്രണയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് താരം സമ്മതിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടി രശ്മിക മന്ദാനയുമായി വിജയ് ദേവരകൊണ്ട പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ എയറിലുള്ളപ്പോള്‍ നടന്റെ തുറന്നുപറച്ചില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്നിരിക്കുകയാണ്. ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി